THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, December 4, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news പ്രതിരോധ, സുരക്ഷാ സഹകരണം ശക്തമാക്കും; അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി യുഎസ് പ്രതിരോധ സെക്രട്ടറി

പ്രതിരോധ, സുരക്ഷാ സഹകരണം ശക്തമാക്കും; അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി യുഎസ് പ്രതിരോധ സെക്രട്ടറി

ന്യൂഡൽഹി : ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയിഡ് ജെയിംസ് ഓസ്റ്റിൻ. പ്രതിരോധ, സുരക്ഷാ മേഖലകളിലുള്ള പരസ്പര താത്പര്യം, തന്ത്ര പ്രധാനമായ പങ്കാളിത്തം, സഹകരണം എന്നിവ കൂടുതൽ ദൃഢമാക്കുന്നത് സംബന്ധിച്ച് ഇരുവരും ചർച്ച ചെയ്തു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി വെള്ളിയാഴ്ചയാണ് ഓസ്റ്റിൻ ഇന്ത്യയിൽ എത്തിയത്.

ഇന്തോ- പസഫിക് മേഖലയിലെ ഇന്ത്യയുടെ നേതൃത്വത്തെ ഓസ്റ്റിൻ പ്രത്യേകം പരാമർശിച്ചു. ഇതിന് പുറമേ ഒരേ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ സമാന താത്പര്യങ്ങളുള്ള രാജ്യങ്ങളുമായി ചേർന്നുള്ള ഇന്ത്യയുടെ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി. തുറന്നതും, സൗജന്യവുമായ ഇന്തോ- പസഫിക് മേഖലയ്ക്കായി ഒന്നിച്ച് പ്രവർത്തിക്കുമെന്നും അജിത് ഡോവലിന് ഓസ്റ്റിൻ ഉറപ്പുനൽകി.

ഇന്തോ-പസഫിക് മേഖലയിൽ ഇന്ത്യയും, അമേരിക്കയും നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. പ്രതിരോധ സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ പ്രതിജ്ഞാബദ്ധമാണെന്നും ഇരുവരും അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഓസ്റ്റിൻ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments