ന്യൂഡൽഹി : യുഎസിന്റെ പകരം തീരുവയുടെ ആഘാതം സംബന്ധിച്ചു സൂക്ഷ്മമായി വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര വാണിജ്യമന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയ്ക്കു ലഭിച്ചേക്കാവുന്ന അവസരങ്ങളെക്കുറിച്ചും പഠിക്കുന്നുണ്ട്. യുഎസുമായുള്ള ഉഭയകക്ഷി വ്യാപാരകരാർ എത്രയും വേഗം യാഥാർഥ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും കേന്ദ്രം അറിയിച്ചു