THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, March 25, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news 47 ലക്ഷം രൂപയുമായി കോടീശ്വരന്റെ ഭാര്യ ഓട്ടോ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടി

47 ലക്ഷം രൂപയുമായി കോടീശ്വരന്റെ ഭാര്യ ഓട്ടോ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടി

ഇൻഡോർ : വീട്ടില്‍ ഉണ്ടായിരുന്ന 47 ലക്ഷം രൂപയുമെടുത്ത് കോടീശ്വരന്റെ ഭാര്യ ഓട്ടോ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടി. സംഭവത്തിൽ ഭര്‍ത്താവിന്റെ പരാതി പൊലീസിന് ലഭിച്ചു. മധ്യപ്രദേശ് ഇൻഡോറിലെ ഖജ്‌റാന പ്രദേശത്തെ കോടീശ്വരനാണ് ഈ മാസം 13 മുതല്‍ ഭാര്യയെ കാണുന്നില്ലെന്ന പരാതി നൽകിയത്.

adpost

ഇമ്രാന്‍ (32) എന്ന് പേരുള്ള ഒരു ഓട്ടോ ഡ്രൈവര്‍ക്കൊപ്പം ഭാര്യ ഒളിച്ചോടിയതാണെന്നും തന്റെ അലമാരയിലിരുന്ന 47 ലക്ഷം രൂപ എടുത്താണ് പോയതെന്നും പരാതിയിലുണ്ട്. ഇതോടൊപ്പം, ഭാര്യയേക്കാള്‍ 13 വയസ് കുറവുള്ള ഇമ്രാന്‍ ആണ് ദിവസവും വീട്ടില്‍ കൊണ്ട് വിട്ടിരുന്നതെന്ന് ഭര്‍ത്താവ് പറയുന്നു.

adpost

പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇമ്രാന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് 33 ലക്ഷം രൂപ കണ്ടെടുത്തു. അ തോടൊപ്പം തന്നെ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ഇവര്‍ക്കായി ഖന്ദ്വ, ജവറ, ഉജ്ജയ്ന്‍, റത്‌ലം എന്നിവിടങ്ങളില്‍ തെരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com