ഹൂസ്റ്റണ്‍: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ജനപക്ഷ പ്രവര്‍ത്തനങ്ങളില്‍ മറ്റൊരു സുവര്‍ണ അധ്യായം കൂടി. വേള്‍ഡ് മലയാളി കൗണ്‍സില്‍ ജീവന്‍ ടി.വിയുമായി സഹകരിച്ചുകൊണ്ട് ആഴ്ചയില്‍ അര മണിക്കൂര്‍ നേരം ‘WMC NEWS’ എന്ന ദൃശ്യ വാര്‍ത്താ പരിപാടി സംപ്രേക്ഷണം ചെയ്യുകയാണ്. ഒക്ടോബര്‍ അഞ്ചിന് ഇന്ത്യന്‍ സമയം വൈകിട്ട് 6.30 ന് വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തില്‍ ‘WMC NEWS’ ന്റെ ഉത്ഘാടനം സൂം വഴി നടക്കും. ‘WMC NEWS’ ന്റെ ആദ്യ സംപ്രേക്ഷണം അഞ്ചാം തീയതി ഇന്ത്യന്‍ സമയം വൈകിട്ട് 7 മണിക്ക് ജീവന്‍ ടി.വിയിലൂടെ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് കാണാം.

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പ്രൊവിന്‍സുകളിലും, റീജിയണലുകളിലും, ആഗോള തലത്തിലും നടക്കുന്ന പ്രവര്‍ത്തനങ്ങളും പരിപാടികളും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ഹരി നമ്പൂതിരിയുടെ നേതൃത്വത്തില്‍ ‘WMC NEWS’ സംപ്രേക്ഷണം ആരംഭിക്കുന്നത്. എല്ലാ ഞായറാഴ്ചയും വൈകിട്ട് ഇന്ത്യന്‍ സമയം 7 മണിക്ക് അരമണിക്കൂറോളം സമയം ജീവന്‍ ടി.വിയിലൂടെ സംപ്രേക്ഷണം ചെയ്യുന്ന ഈ പരിപാടി ലോകത്തിലെ വിവിധ രാജ്യങ്ങളിലെ സമയ ക്രമമനുസരിച്ച് ആറ് പ്രാവശ്യം പുനസംപ്രേക്ഷണം ചെയ്യുന്നു.

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പ്രൊവിന്‍സുകളും റീജിയണലുകളും, അവരുടെ പ്രവര്‍ത്തനങ്ങളുടെ വാര്‍ത്തകളും, വീഡിയോകളും, സംപ്രേക്ഷണത്തിനായി എത്തിച്ചു നല്‍കേണ്ടതാണ്. ഈ ചരിത്രമുഹൂര്‍ത്തത്തില്‍ പങ്കെടുക്കുന്നതിന് സംഘടിപ്പിച്ചിരിക്കുന്ന സൂം മീറ്റിംങ്ങിന്റെ ID: 853 55718450
പാസ്സ് കോഡ് : 1234
ലിങ്ക്:
https://us02web.zoom.us/j/85355718450?pwd=ZEtnL2pvY2QyN3ZFT0QwWVg2YWVXUT09
ഈ പുത്തന്‍ സംരംഭത്തിന്റെ ഉത്ഘാടനചടങ്ങില്‍ ഏവരും കുടുംബസമേതം പങ്കെടുക്കണമെന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ സെക്രട്ടറി ജനറല്‍ സി.യു മത്തായി അഭ്യര്‍ത്ഥിച്ചു.