THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, December 3, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Cinema ഗണേഷ് കുമാര്‍ സുക്ഷിച്ച് സംസാരിക്കണമെന്ന് പാര്‍വതി

ഗണേഷ് കുമാര്‍ സുക്ഷിച്ച് സംസാരിക്കണമെന്ന് പാര്‍വതി

കൊച്ചി: ചാനല്‍ അഭിമുഖത്തിനിടെ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു നടി ഭാവനയെ അധിക്ഷേപിച്ചതിന് പിന്നാലെ ഉയര്‍ന്ന വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. സിനിമ രംഗത്ത് നിന്ന് ഇപ്പോഴും വിമര്‍ശനങ്ങള്‍ ഉയരുകയാണ്. സംഭവത്തിന് പിന്നാലെയായിരുന്നു നടി പാര്‍വതി സംഘടനയില്‍ നിന്ന് രാജിവച്ചത്. പാര്‍വ്വതിയുടെ നിലപാടിന് സിനിമയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നും കയ്യടി ലഭിച്ചിരുന്നു. എന്നാല്‍ ഇതിനിടെ പാര്‍വ്വതിയെ പരിഹസിച്ച് നടനും ഭരണപക്ഷ എംഎല്‍എയുമായ കെബി ഗണേഷ് കുമാര്‍ രംഗത്തെത്തിയതും ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ഗണേഷ് കുമാറിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. മീഡിയവണ്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് പാര്‍വതിയുടെ മറുപടി.

adpost

അമ്മ സംഘടനയില്‍ നിന്നുളള നടി പാര്‍വ്വതിയുടെ രാജിയെക്കുറിച്ചുളള ചോദ്യത്തിന് പരിഹാസ രൂപേണെയുളള മറുപടിയാണ് നടനും ജനപ്രതിനിധിയുമായ കെ.ബി ഗണേഷ് കുമാര്‍ നല്‍കിത്. രാജി വെയ്ക്കാനൊക്കെയുളള സ്വാതന്ത്ര്യം ആളുകള്‍ക്കുണ്ട്. നമ്മളതില്‍ അഭിപ്രായം പറയാനില്ലെന്നാണ് ഗണേഷ് കുമാര്‍ പ്രതികരിച്ചത്. കൊറോണയുടെ കാലമൊക്കെയല്ലേ, വല്ലപ്പോഴുമൊക്കെ നിങ്ങളുടെ മുന്നിലിങ്ങനെ പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍ ജീവിച്ചിരിപ്പില്ലെന്ന് ആളുകള്‍ കരുതിയാല്‍ മോശമല്ലേ എന്നും ഗണേഷ് കുമാര്‍ പരിഹാസ രൂപേണ പറഞ്ഞിരുന്നു. എല്ലാവര്‍ക്കും അതിനുളള അവകാശം ഉണ്ട്. ഇന്ത്യാ മഹാരാജ്യത്ത് ആര്‍ക്കും എന്തും പറയാം എന്നും ഗണേഷ് പറഞ്ഞു.

adpost

ആര്‍ക്കും അവരുടെ മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ പ്രകടിപ്പിക്കാം. അതൊന്നും ചോദ്യം ചെയ്യാനുളള അധികാരം നമുക്കില്ല. എല്ലാവരും പറയട്ടേ എന്നും ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. താരസംഘടനയായ അമ്മ ആരുടേയും അവസരങ്ങള്‍ ഇതുവരെ ഇല്ലാതാക്കിയിട്ടില്ലെന്നും ഗണേ,് കുമാര്‍ വ്യക്തമാക്കി. അമ്മ സംഘടന ആരെയും വിളിച്ച് ആര്‍ക്കും അവസരം കൊടുക്കരുത് എന്ന് പറയില്ല. അതൊക്കെ ആളുകള്‍ വെറുതെ പറയുന്നതാണ് എന്നും ഗണേഷ് കുമാര്‍ പറഞ്ഞു. മോഹന്‍ലാലിനെ പോലെയും മമ്മൂട്ടിയെ പോലെയും ഇന്നസെന്റിനേയും പോലെ ഉളള ആളുകള്‍ ആരെയെങ്കിലും വിളിച്ച് ചാന്‍സ് കൊടുക്കരുത് എന്നൊക്കെ പറയുമോ എന്നും ഗണേഷ് കുമാര്‍ പ്രതികരിച്ചിരുന്നു.

എംഎല്‍എയും നടനുമായ കെബി ഗണേഷ് കുമാറിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി പാര്‍വതി. എംഎല്‍എ ആണെങ്കിലും വായില്‍ നിന്നുവരുന്ന വാക്കുകള്‍ സൂക്ഷിച്ച് വേണമെന്ന് പാര്‍വതി മീഡിയവണ്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ പ്രതികരിച്ചു. നടിമാരും അമ്മ സംഘടനയും തമ്മിലുള്ള വിഷയത്തില്‍ എംഎല്‍എമാരായ മുകേഷും, ഗണേ,് കുമാറും സ്വീകരിച്ച നിലപാട് ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു പാര്‍വതിയുടെ മറുപടി. എടുത്ത് പറയേണ്ട കാര്യം, പബ്ലിക്കിനെ റെപ്രസന്റ് ചെയ്യുന്ന ആള്‍ക്കാരാണ് എംഎല്‍എമാര്‍. അവര്‍ ആളുകളോട് സംസാരിക്കുന്നത് ഇതില്‍ അങ്ങനെ ഒരു പ്രശ്‌നമുണ്ടെന്ന് ഉന്നയിച്ച് രാജിവച്ച് പോയി എന്ന് പറയുമ്പോള്‍ ടിആര്‍പി കിട്ടാനും ജീവിച്ചിരിപ്പുണ്ട് എന്ന് കാണിക്കാനും വേണ്ടിയാണെന്ന് പറഞ്ഞ എംഎല്‍എയാണ് ഗണേഷ് കുമാര്‍.

എഎംഎംഎ എന്ന് പറയാന്‍ പാടില്ല, അമ്മ എന്ന് തന്നെ പറയണം. അങ്ങനെ കുറേ അലിഖിതമായ നിയമങ്ങളുണ്ട്. അതിന്റെ ഭാഗമാകണം, എങ്കില്‍ നമ്മള്‍ ചില ഇമോഷണല്‍ കാര്യങ്ങളില്‍ നിന്ന് കൊടുക്കണം. എഎംഎംഎയുടെ ജനറല്‍ ബോഡി യോഗത്തില്‍ ഒരാള്‍ എന്നോട് പറഞ്ഞിട്ടുള്ള കാര്യമാണ്. ‘എനിക്ക് അമ്മ എന്ന് പറഞ്ഞാല്‍ കുടുംബമാണെന്ന്’. താങ്കള്‍ക്ക് അങ്ങനെയായിരിക്കും എന്നാല്‍ എനിക്കിതൊരു അസോസിയേഷന്‍ മാത്രമാണെന്നായിരുന്നു പാര്‍വതി മറുപടി പറഞ്ഞത്. ഒരു അസോസിയേഷന്‍ എന്ന് പറയുമ്പോള്‍ ഒരു റെസ്‌പെക്ട് ഉണ്ട്. അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ അത്രയും മേലോട്ടാണ് കാണുന്നതെന്നും പാര്‍വതി പറയുന്നു.

ഒരു അസോസിയേഷന്‍ ചെയ്യേണ്ട ഉത്തരവാദിത്തം തലപ്പത്ത് നില്‍ക്കുന്ന ആള്‍ക്കാര്‍ അല്ലെങ്കില്‍ വളരെയധികം സ്വാധീനം ചെലുത്തുന്ന ആള്‍ക്കാര്‍, ഇവര്‍ക്ക് എല്ലാവര്‍ക്കൊപ്പമുള്ള പവറിന് ഒപ്പം വരുന്ന കാര്യമാണ്. ഗ്രേറ്റ് റെസ്‌പോണ്‍സിബിലിറ്റി. ഗ്രേറ്റ് പവര്‍ കം ഗ്രേറ്റ് റെസ്‌പോണ്‍സിബിലിറ്റി എന്ന് പറയുന്ന കാര്യം. അത് അവര്‍ മനസിലാക്കുക പാര്‍വതി വ്യക്തമാക്കി. പക്ഷേ, ഒരു പൗരന്‍ എന്ന നിലയില്‍ കാണിക്കേണ്ട ഉത്തരവാദിത്ത ബോധം പോലും അവര്‍ കാണിക്കുന്നില്ല. എംഎല്‍എ എന്ന നിലയില്‍ തിരഞ്ഞെടുക്കപ്പെട്ടവരാണെങ്കില്‍ കൂടെ, അവരുടെ വായില്‍ നിന്ന് വരുന്ന വാക്കുകള്‍ ശ്രദ്ധിച്ച് സംസാരിക്കണം എന്നാണ് അനിക്ക് അവരോട് പറയാനുള്ളത്. പാര്‍വതി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com