കുഞ്ഞതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് പേളി മാണിയും ശ്രിനിഷ് അരവിന്ദും. ബിഗ് ബോസ് സീസണ്‍ വണ്ണില്‍ വെച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്. ഇവരുടെ പ്രണയനിമിഷങ്ങളെല്ലാം പ്രേക്ഷകരും കണ്ടിരുന്നു. മത്സരത്തിലെ നിലനില്‍പ്പിന് വേണ്ടിയാണോ ഈ പ്രേമമെന്നായിരുന്നു വിമര്‍ശകര്‍ ചോദിച്ചത്. ഇനിയങ്ങോട്ടുള്ള ജീവിതം ശ്രീനിക്കൊപ്പമാവാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു പേളി പറഞ്ഞത്. മോഹന്‍ലാലിനോടായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്.

ബിഗ് ബോസില്‍ നിന്നും തിരിച്ചെത്തി നാളുകള്‍ പിന്നിടുന്നതിനിടയിലായിരുന്നു വിവാഹനിശ്ചയം നടത്തിയത്. ക്രിസ്ത്രീയ ആചാരപ്രകാരമായുള്ള ചടങ്ങുകള്‍ക്ക് ശേഷമായാണ് ഹിന്ദു രീതിയിലും വിവാഹം നടത്തിയത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. വിവാഹ ശേഷമുള്ള വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും ഇവരെത്താറുണ്ട്. അമ്മയാവാനുള്ള കാത്തിരിപ്പിലാണ് താനെന്ന് പറഞ്ഞ് അടുത്തിടെയായിരുന്നു പേളി എത്തിയത്.

കുഞ്ഞതിഥിയെ വരവേല്‍ക്കാനായി കാത്തിരിക്കുകയാണ് പേളിയും ശ്രീനിയും. ശ്രീനി തന്നെ പ്രൊപ്പോസ് ചെയ്തിട്ട് 2 വര്‍ഷമാവുകയാണ്. അതിനിടയിലാണ് മൂന്നാമതൊരാള്‍ വരാന്‍ പോവുകയാണെന്ന് പറഞ്ഞ് പേളി എത്തിയത്. കുഞ്ഞുവയര്‍ കാണിച്ചുള്ള വീഡിയോയും ചിത്രങ്ങളുമൊക്കെ പങ്കുവെച്ചും ഇവരെത്താറുണ്ട്. ഗര്‍ഭിണിയാണെന്നറിഞ്ഞതിന് ശേഷം പേളിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ മാറിയെന്നും ഇടയ്ക്ക് പുറത്തൊക്കെ പോവാറുണ്ടെന്നുമൊക്കെ ശ്രീനി പറഞ്ഞിരുന്നു.
ചുരുളമ്മയെന്നാണ് ശ്രീനി പേളിയെ വിളിക്കാറുള്ളത്. എന്‍ ചെല്ലക്കുട്ടിയെ എന്ന ഗാനവും ശ്രീനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. കുഞ്ഞിനായി ചെല്ലക്കുട്ടി പാടുന്ന ശ്രീനിയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ശ്രിനിഷ് അരവിന്ദായിരുന്നു ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ ക്യൂട്ട് വീഡിയോ പങ്കുവെച്ചത്. പേളിയുടെ വയറില്‍ മുഖം ചേര്‍ത്തുവെച്ചായിരുന്നു ശ്രീനി പാടിയത്. ഇടയ്ക്ക് പേളി ഭര്‍ത്താവിനെ ചേര്‍ത്തുപിടിക്കുന്നുണ്ട്.
പേളിയുടെ വിശേഷങ്ങള്‍ ഗര്‍ഭിണിയായതിന് ശേഷമുള്ള വിശേഷങ്ങളെല്ലാം പങ്കുവെച്ചും പേളി മാണി എത്താറുണ്ട്. ആദ്യത്തെ സ്‌കാനിംഗ് നടത്തിയതിനെക്കുറിച്ചും മെറ്റേണിറ്റി ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങളുമെല്ലാം പങ്കുവെച്ചും താരമെത്താറുണ്ട്. കുഞ്ഞതിഥി അനങ്ങിത്തുടങ്ങിയെന്ന് പറഞ്ഞായിരുന്നു അടുത്തിടെ താരമെത്തിയത്. കുഞ്ഞിന്റെ ചലനങ്ങളെല്ലാം പേളിയും ശ്രീനിയും കൃത്യമായി വീക്ഷിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്.
കുഞ്ഞ് വരുന്നുണ്ടെന്നറിഞ്ഞ നിമിഷം മുതല്‍ അച്ഛനിലേക്കുള്ള യാത്ര തുടങ്ങിയെന്നായിരുന്നു ശ്രിനിഷ് അരവിന്ദ് പറഞ്ഞത്. പേളിയുടെ കാര്യങ്ങളിലെല്ലാം പ്രത്യേക ശ്രദ്ധയാണ് ശ്രീനി നല്‍കുന്നതും. സ്‌കാനിംഗിനായി പോയപ്പോഴുള്ള ഹൃദയസ്പര്‍ശിയായ അനുഭവത്തെക്കുറിച്ച് പറഞ്ഞും താരമെത്തിയിരുന്നു. പേളിയുടെ പോസ്റ്റിന് കീഴിലെല്ലാം കമന്റുകളുമായി ശ്രിനിഷും എത്താറുണ്ട്. പേളി അവതരിപ്പിക്കുന്ന പരിപാടിയിലേക്കും ഇടയ്ക്ക് അതിഥിയായി ശ്രിനിഷ് എത്തിയിരുന്നു. ഗര്‍ഭിണിയായ സമയത്തുള്ള പ്രാര്‍ത്ഥനകളെക്കുറിച്ച് പറഞ്ഞും പേളി മാണി എത്തിയിരുന്നു. സ്വപ്‌നം കണ്ടതിനേക്കാളും മികച്ച ജീവിതമാണ്.
കുടുംബത്തേയും സുഹൃത്തുക്കളേയുമെല്ലാം എപ്പോഴും എന്നോട് ചേര്‍ത്തുനിര്‍ത്തുന്നതിന് നന്ദി. എപ്പോഴും എനിക്കൊപ്പം നില്‍ക്കുന്നതിലും നന്ദിയുണ്ട്. ഏതൊരു കാര്യം ചെയ്യുമ്പോഴും തനിക്ക് ദൈവത്തിന്റെ സാന്നിധ്യം അറിയാനാവുന്നുണ്ടെന്നും പേളി പറഞ്ഞിരുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ ശരിക്കും അത് മനസ്സിലാക്കാനാവുന്നുണ്ടെന്നും താരം കുറിച്ചിരുന്നു.