THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, September 23, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Cinema മൂന്നാം വിവാഹവും പരാജയം: പൊട്ടിക്കരഞ്ഞ് നടി വനിത വിജയകുമാര്‍

മൂന്നാം വിവാഹവും പരാജയം: പൊട്ടിക്കരഞ്ഞ് നടി വനിത വിജയകുമാര്‍

നടി വനിത വിജയകുമാര്‍ ഭര്‍ത്താവ് പീറ്റര്‍ പോളിനെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടുവെന്ന തരത്തില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വീട്ടില്‍ നിന്ന് പുറത്താക്കിയെന്ന വാര്‍ത്തയില്‍ വിശദീകരണവുമായി ബിഗ് ബോസ് താരവും നടിയുമായ വനിത വിജയകുമാര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കയാണ്. പീറ്റര്‍ പോള്‍ മദ്യപിച്ചെത്തി വനിതയോടെ് അപമര്യാദയായി പെരുമാറിയെന്നും തുടര്‍ന്ന് ഇരുവരും വഴക്കിട്ടുവെന്നും ദേഷ്യത്തില്‍ വനിത പീറ്ററിനോട് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പറഞ്ഞുവെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇത് വലിയ ചര്‍ച്ചയായതോടെയാണ് നടി വിശദീകരണവുമായി രംഗത്തെത്തിയത്.

adpost

വ്യക്തിജീവിതത്തില്‍ വളരെ വിഷമം പിടിച്ച അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് പറഞ്ഞ വനിത സമൂഹ മാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചരണങ്ങളെ വിശ്വസിക്കരുതെന്ന് ആരാധ കരോട് അഭ്യര്‍ഥിച്ചു. ഭര്‍ത്താവായ പീറ്റര്‍ പോള്‍ മദ്യത്തിനും പുകവലിക്കും അടിമയാണെന്നും ജീവിതത്തില്‍ സഹിക്കുന്നതിനും പരിധിയുണ്ടെന്നും നടി പറഞ്ഞു. വീട്ടില്‍ നിന്നും പുറത്താക്കിയെന്ന വാര്‍ത്ത തെറ്റാണെന്നും അദ്ദേഹം സ്വയം ഇറങ്ങിപ്പോയതാണെന്നും വനിത പറയുന്നു. വനിതയുടെ വാക്കുകള്‍ ജീവിതം സന്തോഷകരമായി മുന്നോട്ടുപോകുമ്പോഴാണ് പീറ്റര്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്ന കാര്യം താനറിയുന്നതെന്ന് വനിത പറയുന്നു.

adpost

ഈയിടെ പീറ്ററിന് ഹൃദയാഘാതം സംഭവിച്ചിരുന്നു. അമിതമായ പുകവലിയും മദ്യപാനവും കാരണം സംഭവിച്ചതാണ്. ഉടന്‍ തന്നെ ആശുപത്രിയിലെത്തി ചികിത്സ നേടി. ജീവനു തുല്യം സ്‌നേഹിക്കുന്ന ഒരാള്‍ മരണത്തോട് മല്ലിടുമ്പോള്‍ അവിടെ പണത്തിനൊക്കെ എന്ത് സ്ഥാനം. ജീവിതം ഞങ്ങള്‍ തുടങ്ങുന്ന സമയത്താണ് അസുഖം ഉണ്ടാകുന്നത്. അങ്ങനെ ആ വിഷമഘട്ടം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴും അദ്ദേഹം വീണ്ടും പഴയതുപോലെയായി. കുടിയും വലിയും മാത്രം. ഒരുദിവസം ചുമച്ച് ചുമച്ച് ചോര തുപ്പി. വീണ്ടും ആശുപത്രിയിലേയ്ക്ക്. അതിന്റെ ബില്ലും വിവരങ്ങളും എന്റെ കയ്യില്‍ ഉണ്ട്. ഐസിയുവില്‍ ഒരാഴ്ച കിടന്നു.’ ‘കുടിച്ച് ലക്കുകെട്ട് വീട്ടില്‍ നിന്നും ഇറങ്ങിപ്പോകും.

മദ്യം കുടിക്കാന്‍ സിനിമാ സുഹൃത്തുക്കളോടും മറ്റും കടം ചോദിക്കാന്‍ തുടങ്ങി. ഇവരൊക്കെ എന്നെ വിളിച്ച് എന്താണ് പ്രശ്‌നമെന്ന് ചോദിച്ചു. സഹിക്കുന്നതിനും പരിധിയില്ലേ. എനിക്കും കുട്ടികള്‍ക്കും വേണ്ടി മാത്രമല്ല നിങ്ങളുടെ മുന്‍ഭാര്യയ്ക്കും ആ കുട്ടികള്‍ക്കും വേണ്ടിയെങ്കിലും ഇത് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. പിന്നീട് അദ്ദേഹത്തോട് പറഞ്ഞുതന്നെ ഫോണില്‍ ട്രാക്കര്‍ വച്ചു. എവിടെപ്പോകുന്നു എന്നൊക്കെ അറിയാന്‍. പക്ഷേ വീണ്ടും പഴയതുപോലെ തന്നെയായി. ഒന്നും നടന്നില്ല. അയാള്‍ അടിമയായി കഴിഞ്ഞിരുന്നു. അതിനെ ചൊല്ലി വീട്ടില്‍ വഴക്ക് ഉണ്ടായിരുന്നു.

ഒരാഴ്ച മദ്യം മാത്രമാണ് കഴിച്ചുകൊണ്ടിരുന്നത്. ഭക്ഷണം പോലും കഴിക്കുന്നില്ല. എന്നാല്‍ കഴിയുന്നതുപോലെ നോക്കി. ഒരു ദിവസം വെളുപ്പിന് നാല് മണിക്ക് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി. വിളിച്ചാല്‍ ഫോണും എടുക്കില്ല. അസിസ്റ്റന്റ്‌സ് വന്നാണ് അദ്ദേഹത്തെ തിരിച്ച് വീട്ടിലെത്തിച്ചത്. തനിയെ നടക്കാന്‍ പോലും കഴിയാത്ത അവസ്ഥ. ജീവിത സമ്മര്‍ദം താങ്ങാന്‍ വയ്യാതെയാണ് ഇങ്ങനെയായത്. സമൂഹമാധ്യമങ്ങള്‍ മുഴുവന്‍ ഞങ്ങളെക്കുറിച്ചുള്ള ട്രോളുകള്‍. ഇതൊക്കെ അദ്ദേഹത്തെ തളര്‍ത്തിയിട്ടുണ്ടാകും.

ഇതിനിടെയാണ് ഞങ്ങള്‍ ഗോവയില്‍ പോയത്. വളരെയധികം സന്തോഷത്തോടെയാണ് ആ യാത്ര ആസ്വദിച്ചത്. ആ സമയത്താണ് അദ്ദേഹത്തിന്റെ ചേട്ടന്‍ മരിക്കുന്നത്. ഇക്കാര്യം ഞാന്‍ പറഞ്ഞതോടെ വല്ലാതെ അസ്വസ്ഥനായിരുന്നു. വീട്ടില്‍ പോയി വരാമെന്നു പറഞ്ഞു. ഈ ഒരവസ്ഥയില്‍ അതൊരു മാറ്റമുണ്ടാക്കുമെന്ന് ഞാന്‍ വിചാരിച്ചു. കുറച്ച് പണവും നല്‍കിയാണ് അയച്ചത്. പോയിട്ട് ഇപ്പോള്‍ ദിവസങ്ങളായി. ഇതുവരെ വിളിച്ചിട്ടില്ല. ആ വീട്ടിലും എത്തിയിട്ടില്ല. ഇപ്പോള്‍ വരെയും ഫോണ്‍ ഓഫ് ആണ്.

എന്നാല്‍ അയാള്‍ പല സ്ഥലങ്ങളിലും പോകുന്നുണ്ടെന്ന് ഞാന്‍ അറിയുന്നുണ്ട്. എന്നെ മാത്രം വിളിക്കുന്നില്ല. അതെന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല. അദ്ദേഹത്തെ നോക്കിയത് എങ്ങനെയെന്ന് എനിക്ക് അറിയാം. പക്ഷേ ഇപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. എന്നേക്കാള്‍ മദ്യത്തെയാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്.–വനിത പറഞ്ഞു.

ഞാന്‍ ഒരു കുടുംബം തകര്‍ത്തു എന്ന് പറയുന്നവരോടാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വീടും കുടുംബവുമില്ലാതെ കഴിയുന്ന ഒരാള്‍ക്ക് ഞാനൊരു കുടുംബം ഉണ്ടാക്കി കൊടുത്തു. അവന്‍ വേദനകളിലായിരുന്നു. കോവിഡ് മഹാമാരി ആരംഭിച്ച മോശം സമയങ്ങളില്‍ ഞങ്ങള്‍ പരസ്പരം സ്‌നേഹിച്ചു. ചിരിച്ച് കൊണ്ട് ജീവിച്ചു. ഞങ്ങളെ ചുറ്റിപറ്റിയുള്ള കാര്യങ്ങള്‍ മാധ്യമങ്ങള്‍ മനഃപൂര്‍വ്വം സൃഷ്ടിച്ചെടുത്തതാണ്. ഒരു കാര്യവും ഞാന്‍ മറച്ച് വച്ചിട്ടില്ല. എന്റെ ജീവിതത്തെ കുറിച്ച് ആരോടും വിശദീകരിക്കേണ്ട ആവശ്യം എനിക്കില്ല. എനിക്ക് തന്നെ അത് കൈകാര്യം ചെയ്യാന്‍ സാധിക്കും. തകര്‍ച്ചകളില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റവളാണ് ഞാന്‍. എന്റെ മക്കള്‍ക്കു വേണ്ടി ജീവിക്കും.–വനിത വീഡിയോയില്‍ പറഞ്ഞു.

വനിത വിജയകുമാറിന്റെ മൂന്നാം വിവാഹമാണിത്. ആദ്യത്തെ രണ്ടു വിവാഹത്തില്‍ നിന്നും വനിതക്ക് മൂന്ന് കുട്ടികള്‍ ഉണ്ട്. 2000ലാണ് നടന്‍ ആകാശുമായുള്ള വനിതയുടെ വിവാഹം. 2007 ല്‍ ഈ ബന്ധം വേര്‍പെടുത്തി. അതില്‍ വനിതക്ക് രണ്ടു കുട്ടികള്‍ ഉണ്ട്. അതിനു ശേഷം അതേ വര്‍ഷം തന്നെ ബിസിനസ്സുകാരനായ ആനന്ദ് ജയരാജിനെ വനിത വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ വനിതയ്‌ക്കൊരു മകളുണ്ട്. 2012ല്‍ ഇവര്‍ വിവാഹമോചിതരായി.

വിഷ്വല്‍ ഇഫക്ട്‌സ് ഡയറക്ടര്‍ ആയ പീറ്റര്‍ പോളിനെ കഴിഞ്ഞ ജൂണ്‍ 27ന് ആയിരുന്നു വനിത വിവാഹം കഴിച്ചത്. രണ്ടു വിവാഹങ്ങള്‍ക്കും വേര്‍പിരിയലുകള്‍ക്കും ശേഷം നടന്ന വനിത വിജയകുമാറിന്റെ മൂന്നാമത്തെ വിവാഹം കോളിവുഡില്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ ഇവര്‍ തമ്മിലുള്ള വിവാഹം കഴിഞ്ഞ് നാല് മാസം പിന്നിടുമ്പോഴാണ് ഇരുവരും പിരിയാനൊരുങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com