മുംബൈ: കൗമാര പ്രായത്തില്‍ താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നും അത് തിരിച്ചറിയാന്‍ വൈകിയെന്നും ബോളിവുഡ് താരം അമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്‍ വെളിപ്പെടുത്തി. അന്ന് നടന്ന ലൈംഗിക അതിക്രമം തിരിച്ചറിയാന്‍ ഒരു വര്‍ഷമെടുത്തെന്നും ശേഷം അച്ഛന്‍ അമീറിനോടും അമ്മ റീന ദത്തയോടും ഇക്കാര്യം തുറന്നു പറഞ്ഞെന്നും ഇറ വ്യക്തമാക്കി.

14 വയസുള്ളപ്പോഴായിരുന്നു അത് സംഭവിച്ചത്. വിചിത്രമായ സാഹചര്യമായിരുന്നു അത്. അവര്‍ എന്താണ് ചെയ്യുന്നതെന്ന് ആ വ്യക്തിക്ക് അപ്പോള്‍ അറിയുമോ എന്ന് എനിക്ക് ബോധ്യമില്ല. എനിക്ക് കുറച്ച് അറിയാമായിരുന്നു. എല്ലാ ദിവസവും അത് സംഭവിച്ചിരുന്നില്ല. അവര്‍ എന്താണ് ചെയ്യുന്നതെന്ന് അവര്‍ക്ക് അറിയാമെന്ന് ഉറപ്പിക്കാന്‍ എനിക്ക് ഒരു വര്‍ഷം സമയമെടുത്തെന്നും ഇറാ ഖാന്‍ പറയുന്നു.

താന്‍ കടുത്ത വിഷാദ രോഗത്തിന് അടിമയാണെന്നും നാല് വര്‍ഷത്തോളം ചികിത്സ തേടിയിരുന്നെന്നും ഇറ ഖാന്‍ ദിവസങ്ങള്‍ക്ക് മുമ്പ് വെളിപ്പെടുത്തിയിരുന്നു. ലോക മാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ച് സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരപുത്രിയുടെ വെളിപ്പെടുത്തല്‍. ഇറ ഖാന്റെ വെളിപ്പെടുത്തലിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇപ്പോള്‍ ഇറ ഖാന്‍ മറ്റൊരു വെളിപ്പെടുത്തലുമായി ഇന്‍സ്റ്റ ഗ്രാം വീഡിയോയിലൂടെ രംഗത്തെത്തിയിരിക്കുകയാണ്.
ബോളിവുഡ് താരം അമീര്‍ ഖാനും മുന്‍ ഭാര്യ റീന ദത്തയ്ക്കമുണ്ടായ മകളാണ് ഇറ ഖാന്‍. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അമീര്‍ ഖാനും റീന ദത്തയും വിവാഹ ബന്ധം വേര്‍പെടുത്തിയത്. പിന്നീട് അമീര്‍ ഖാന്‍ മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു. ഇറ വിഷാദരോഗം തുറന്നു പറഞ്ഞപ്പോള്‍ അതിന്റെ കാരണം തകര്‍ന്ന കുടുംബ ബന്ധമാണെന്ന് നടി കങ്കണ റണാവത്ത് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇറ ഇത് തള്ളുകയായിരുന്നു.
തന്റെ ചെറുപ്പകാലത്താണ് മാതാപിതാക്കള്‍ വിവാഹബന്ധം വേര്‍പെടുത്തിയത്. എന്നാല്‍ അത് തന്നെ ബാധിച്ചിട്ടില്ലെന്നാണ് ഇറ പറയുന്നത്. അവര്‍ ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ്. മുഴുവന്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളാണ്. ഞങ്ങളുടേത് ഒരു തരത്തിലും തകര്‍ന്ന കുടുംബമല്ലെന്നും ഇറ വ്യക്തമാക്കിയിരുന്നു.
വിവാഹബന്ധം വേര്‍പെട്ടെങ്കിലും എനിക്കും സഹോദരന്‍ ജുനൈദിനും രണ്ട് പേരും ഇപ്പോഴും മാതാപിതാക്കളായി ഇപ്പോഴമുണ്ട്. ആളുകള്‍ ഞങ്ങളുടെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞല്ലോ എന്നോര്‍ത്ത് സഹതാപം കാണിക്കാറുണ്ട്. എന്നാല്‍ അതില്‍ എന്താണ് ഇത്ര പ്രശ്‌നമെന്നാണ് തനിക്ക് തോന്നിയിട്ടുള്ളത്. അതെനിക്ക് ഒരുതരത്തിലും മോശം മുറിവുണ്ടാക്കിയിട്ടില്ല. വിഷാദ രോഗത്തിന് വീണതിന് പിന്നില്‍ അതൊരു കാരണമേ അല്ല എന്നും ഇറ പറഞ്ഞു.