കണ്ണൂര്‍: ആത്മഹത്യ ചെയ്ത ബോളിവുഡ് നടന്‍ സുശാന്ത് രാജ് സിങ് രജ്പുത്തിനെപ്പോലെ തന്നെയും വിഷാദരോഗം ബാധിച്ചിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് നടി സനുഷ. സോഷ്യല്‍ മീഡിയയിലൂടെയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവനടി രംഗത്തുവന്നത്.

കണ്ണൂര്‍ സ്വദേശിനിയായ സനുഷ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. വിദ്യാഭ്യാസ സംബന്ധമായ ആവശ്യങ്ങള്‍ക്കായാണ് മുന്‍നിര നായിക നിരയിലേക്ക് ഉയര്‍ന്നു കൊണ്ടിരുന്ന കാലയളവില്‍ സനുഷ ബ്രേക്കെടുത്തത്. എന്നാല്‍ കോവിഡ് കാലം മറ്റെല്ലാ വരെയെന്നപ്പോലെ തനിക്കും മാനസിക സമര്‍ദത്തിന്റെ കാലമായിരുന്നുവെന്നു സനുഷ പറയുന്നു.

വിഷാദരോഗം എങ്ങനെയാണ് താന്‍ അതിജീവിച്ചതെന്ന് സമൂഹത്തോട് വെളിപ്പെടുത്തുകയാണ് സനുഷ. ആത്മഹത്യാ ചിന്തയുണ്ടായി. ചിരി നഷ്ടമായി. സൈക്കോളജിസ്റ്റിനെയോ സൈക്യാട്ടിസ്റ്റിനെയോ കാണുന്നത് ഭ്രാന്ത് ഉള്ളവരാണ് എന്നാണ് ഇപ്പോഴും പലരും ചിന്തിക്കുന്നത്. എന്നാല്‍ വിഷാദരോഗമുള്ളവര്‍ സഹായം തേടാന്‍ മടിക്കരുതെന്ന് സനുഷ പറയുന്നു.
കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരത്താണ് സനുഷയുടെ ജനനം. കണ്ണൂര്‍ ജില്ലയിലെ പള്ളിക്കുന്നിലെ ശ്രീപുരം സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ബാലതാരമായാണ് ഇവര്‍ ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്. വിനയന്‍ സംവിധാനം ചെയ്ത നാളൈ നമതെ എന്ന തമിഴ് ചലച്ചിത്രത്തിലാണ് നായികയായി തുടക്കം കുറിച്ചത്. ദിലീപ് നായകനായി അഭിനയിക്കുന്ന മിസ്റ്റര്‍ മരുമകന്‍ എന്ന ചലച്ചിത്രത്തിലാണ് മലയാളത്തില്‍ ആദ്യമായി നായികയായി അഭിനയിക്കുന്നത്. കാഴ്ച എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് 2004ല്‍ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം നേടി.