താന്‍ അഭിനയിച്ച ചിത്രത്തിലെ ചില ദൃശ്യങ്ങള്‍ ചോര്‍ത്തി പോണ്‍സൈറ്റിലിട്ടെന്ന പരാതിയുമായി നടിയും വിദ്യാര്‍ത്ഥിയുമായ സോന എം എബ്രഹാം. മലയാള സിനിമയിലെ സ്ത്രീ കൂട്ടായ്മയായ ഡ.ബ്ല്യു.സി.സിയുടെ ക്യാമ്പയിനായ ‘റെഫ്യൂസ് ദ അബ്യൂസിന്റെ’ ഭാഗമായി സംസാരിക്കുകയായിരുന്നു സോന. ഇടവേള ബാബുവിനെ പോലെയുള്ളവരാണ് സിനിമയ്ക്ക് ചീത്ത പേരുണ്ടാക്കുന്നതെന്നും സ്ത്രീകള്‍ കച്ചവട വസ്തുവാണെന്ന ധാരണ സൃഷ്ടിക്കുന്നതെന്നും സോന വീഡിയോയില്‍ പറഞ്ഞു.

തനിക്ക് 14 വയയസ്സുള്ളപ്പോള്‍ അഭിനയിച്ച ഫോര്‍ സെയില്‍ എന്ന ചിത്രത്തിലെ ദൃശ്യങ്ങളാണ് പോണ്‍ സൈറ്റില്‍ പ്രചരിക്കുന്നതെന്നും ഇത് പ്രചരിപ്പിച്ചവര്‍ക്കെതിരെ അഞ്ച് വര്‍ഷം മുമ്പ് ഡി.ജി.പി ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും ഇതുവരെയും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്നും സോന പറഞ്ഞു.

അത്യധികം സ്ത്രീവിരുദ്ധമായ ഒരു സിനിമയായിരുന്നു അത്. തനിക്ക് അതിന്റെ രാഷ്ട്രീയം മനസിലാകാത്ത പ്രായത്തിലായിരുന്നു അത്തരമൊരു സിനിമയില്‍ അഭിനയിച്ചത്. ഇപ്പോഴാണെങ്കില്‍ താന്‍ അത്തരമൊരു സിനിമയില്‍ അഭിനയിക്കില്ലായിരുന്നുവെന്നും സോന പറഞ്ഞു.
സതീഷ് അനന്തപുരി സംവിധാനം ചെയ്ത ഫോര്‍ സെയില്‍ എന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആന്റോ കടവേലിയാണ്. തന്റെ സഹോദരി ലൈംഗികമായി ചൂഷണം ചെയ്യപ്പെറ്റുന്നത് കണ്ട് മനംനൊന്ത് ആത്മഹത്യ ചെയ്യുന്ന നായികയായി കാതല്‍ സന്ധ്യയാണ് അഭിനയിച്ചിരിക്കുന്നത്. നിര്‍ഭാഗ്യവെച്ചാല്‍ അതില്‍ സഹോദരിയായി അഭിനയിച്ചിരിക്കുന്നത് താനായിരുന്നെന്നും സോന പറഞ്ഞു.
ചിത്രത്തില്‍ ഈ രംഗങ്ങള്‍ ഒരു കമ്പ്യൂട്ടറില്‍ പ്ലേ ചെയ്യുന്നതായിട്ടാണ്‍് കാണിക്കുന്നത്. എന്നാല്‍ ആ രംഗങ്ങള്‍ മാത്രമായി പ്രത്യേകം പോണ്‍ സൈറ്റുകളിലും മറ്റു ഷെയര്‍ ചെയ്യപ്പെട്ടതാണ് നടിക്കെതിരെ തെറ്റിദ്ധാരണയുണ്ടാകാനിടയാക്കിയത്. ഈ ദൃശ്യങ്ങള്‍ സംവിധായകന്റെ കലൂരുളള ഓഫിസിലാണ് ഷൂട്ട് ചെയ്തതെന്നും സോന വ്യക്തമാക്കി. താന്‍ പ്ലസ് വണില്‍ പഠിക്കുന്ന സമയത്താണ് യു ട്യൂബിലും നിരവധി പോണ്‍ സൈറ്റുകളിലും പല തലക്കെട്ടുകളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചത്.
ഇതോടെ ബന്ധുക്കളും സുഹൃത്തുക്കളും അധ്യാപകരും സംശയത്തോടെ കാണാന്‍ തുടങ്ങിയിരുന്നെന്നും സോന പറഞ്ഞു. സംവിധായകനും നിര്‍മാതാവിനും ചിത്രത്തിന്റെ എഡിറ്റര്‍ക്കും മാത്രം ലഭ്യമായിരുന്ന സിനിമയിലെ രംഗങ്ങള്‍ എങ്ങനെയാണ് പോണ്‍ സൈറ്റുകളില്‍ എത്തിയതെന്ന് കണ്ടുപിടിക്കാന്‍ പോലും പൊലീസ് ശ്രമിച്ചില്ലെന്നും അവര്‍ ആരോപിച്ചു.