പുത്തം പുതുകാലൈയ്ക്ക് ശേഷം തമിഴിൽ ഒടിടി പ്ലാറ്റ്ഫോം വഴി പുറത്തിറങ്ങിയ ആന്തോളജി ചിത്രം പാവ കഥൈകളിൽ മികച്ച പ്രകടനവുമായി കാളിദാസ് ജയറാം. സുധ കൊങ്കര സംവിധാനം ചെയ് തങ്കം എന്ന ചിത്രത്തിൽ ട്രാൻസ് കഥാപാത്രത്തെയാണ് കാളിദാസ് അവതരിപ്പിച്ചത്. ചിത്രത്തിലെ കാളിദാസിന്റെ സത്താർ എന്ന കഥാപാത്രം പ്രേക്ഷകർ ഏറ്റെടുത്തു. സോഷ്യൽ മീഡിയയിൽ കാളിദാസിന്റെ അഭിനയത്തെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി.

ഡിസംബര്‍ 18നാണ് ആന്തോളജി ചിത്രം റിലീസ് ചെയ്യുക. സുധ കൊങ്കാര, വിഘ്‌നേഷ് ശിവന്‍, ഗൗതം വാസുദേവ മേനോന്‍, വെട്രിമാരന്‍ തുടങ്ങിയ സംവിധായകര്‍ ഒരുക്കിയ നാല് സിനിമകളാണ് പാവ കഥൈകളിലുളളത്. കാളിദാസ് ജയറാമിന് പുറമെ സായി പല്ലവി, പ്രകാശ് രാജ്, ഗൗതം മേനോന്‍, കല്‍ക്കി കൊച്ച്‌ലിന്‍, ശാന്തനു, അഞ്ജലി തുടങ്ങിയ താരങ്ങളും സിനിമകളില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

അഞ്ജലിയും കല്‍ക്കി കൊച്ച്‌ലിനും പ്രധാന വേഷത്തിലെത്തുന്ന ലവ് പണ്ണ ഉത്രണൂം എന്നാണ് വിഘ്‌നേഷ് ശിവന്‍ ചിത്രത്തിന്റെ പേര്. സായി പല്ലവിയും പ്രകാശ് രാജും അഭിനയിച്ച ഓര്‍ ഇരവ് എന്ന ചിത്രം വെട്രിമാരന്‍ സംവിധാനം ചെയ്തു. വാന്‍ മകള്‍ എന്നാണ് ഗൗതം മേനോന്‍ ചിത്രത്തിന്‌റെ പേര്. ഗൗതം മേനോനും സിമ്രാനുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.