THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 8, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Cinema വൺ ഒടിടി റിലീസിനൊരുങ്ങുന്നു

വൺ ഒടിടി റിലീസിനൊരുങ്ങുന്നു

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തിയ “വണ്‍” ഒടിടി റിലീസിനൊരുങ്ങുന്നു. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സില്‍ ഏപ്രില്‍ 27നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. ബോബി-സഞ്ജയുടെ തിരക്കഥയില്‍ സന്തോഷ് വിശ്വനാഥ് ആണ് ചിത്രം സംവിധാനം ചെയ്തത്. കോവിഡ് പ്രതിസന്ധികള്‍ക്കൊടുവില്‍ മാര്‍ച്ച് 26നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയേറ്ററുകളില്‍ നിന്ന് ലഭിച്ചത്. മമ്മൂട്ടി ചിത്രമായ ദ പ്രീസ്റ്റും ആമസോണ്‍ പ്രൈമില്‍ നേരത്തെ പ്രദര്‍ശനത്തിനെത്തിയിരുന്നു. ജോജു ജോര്‍ജ്, നിമിഷ സജയന്‍, മധു, ബാലചന്ദ്ര മേനോന്‍, മാത്യു കോമസ്, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments