ഹൈദരാബാദ്: രക്ത സമ്മർദ്ദത്തിൽ വ്യതിയാനം അനുഭവപ്പെട്ടതിനെ തുടർന്ന് നടൻ രജനീകാന്തിനെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഷൂട്ടിംഗുമായി ബന്ധപ്പെട്ട് പത്ത് ദിവസമായി രജനി ഹൈദരാബാദിലായിരുന്നു.

ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്നു വന്ന ‘അണ്ണാത്തെ’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ സെറ്റിലെ നിരവധി പേർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് 23ന് ചിത്രീകരണം പൂര്‍ണ്ണമായും നിർത്തി വച്ചിരുന്നു. സെറ്റിലുണ്ടായിരുന്ന എട്ട് പേരിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. എന്നാൽ രജനികാന്തിന്റെ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു.

രക്തസമ്മര്‍ദ്ദത്തിലെ കാര്യമായ ഏറ്റക്കുറച്ചിലുകളുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. രക്തസമ്മര്‍ദ്ദം സാധാരണ നിലയില്‍ ആവുന്നതുവരെ നിരീക്ഷണം തുടരുമെന്നും അതിനുശേഷമേ ഡിസ്‍ചാര്‍ഡ് ചെയ്യൂവെന്നും അപ്പോളോ ആശുപത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.