Tuesday, October 15, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeCrimeവീട്ടമ്മയെ പീഡിപ്പിച്ചു, നഗ്നചിത്രങ്ങളെടുത്ത ശേഷം ഭീഷണിപ്പെടുത്തി ; പ്രതി പിടിയിൽ

വീട്ടമ്മയെ പീഡിപ്പിച്ചു, നഗ്നചിത്രങ്ങളെടുത്ത ശേഷം ഭീഷണിപ്പെടുത്തി ; പ്രതി പിടിയിൽ

തിരുവനന്തപുരം: നാൽപത്തഞ്ചുകാരിയുമായി സൗഹൃദത്തിലാവുകയും വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയും നഗ്നചിത്രങ്ങളെടുത്ത ശേഷം ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്തെന്ന പരാതിയിൽ പ്രതി പിടിയിൽ. വെമ്പായം കന്യാകുളങ്ങര ഷാജി മൻസിലിൽ നിന്നും കൊച്ചാലുംമൂട് സാഹിൻ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന എ. അൻസർ ( 30 )നെയാണ് വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്.

നഗരത്തിൽ സ്വകാര്യ സ്ഥാപനം നടത്തുന്ന യുവതിയുമായി 3 വർഷം മുൻപാണ് അൻസർ സമൂഹമാധ്യമം വഴി പരിചയത്തിലാകുന്നത്. തുടർന്ന് സ്ഥാപനത്തിലെത്തി സൗഹൃദം സ്ഥാപിക്കുകയും വിവിധ ഹോട്ടലുകളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. ഇതിനിടെ യുവതിയുടെ നഗ്നചിത്രങ്ങളും എടുത്തു. ഇതു ഭർത്താവിനെ അറിയിക്കുമെന്നും പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി 19 പവൻ സ്വർണാഭരണവും, പലതവണയായി 12 ലക്ഷത്തോളം രൂപയും കൈവശപ്പെടുത്തി. യുവതിയെക്കൊണ്ട് വായ്പയെടുപ്പിച്ച് അൻസർ 12 ലക്ഷത്തിന്റെ കാറും വാങ്ങി. തുടർന്നായിരുന്നു യുവതി പരാതിയുമായി സ്റ്റേഷനിലെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments