തിരുവനന്തപുരം: കോവിഡ് ലോക് ഡൗണ്‍ കാലം ഏറ്റവും തളര്‍ത്തിയ മേഖലയായിരുന്നു സിനിമ, സീരിയല്‍ രംഗം. എന്നാല്‍ ലോക് ഡൗണ്‍ മാറിയതോടെ ചിത്രീകരണം നിര്‍ത്തിവെച്ചിരുന്ന സീരിയല്‍ മേഖല വീണ്ടും സജീവമായി തുടങ്ങിയിരുന്നു. ഇപ്പോഴിതാ സംസ്ഥാനത്തെ വിവിധ സീരിയലുകളുടെ ഷൂട്ടിംഗ് ലൊക്കേഷനുകളിലെ 42 പേര്‍ക്കാണ് കോവിഡ!് 19 സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതോടെ സംസ്ഥാനത്ത് ഭൂരിഭാഗം സീരിയലുകളുടെയും ഷൂട്ടിംഗ് നിര്‍ത്തി വെച്ചിരിക്കുകയാണ്.മഴവില്‍ മനോരമയിലെ ചാക്കോയും മേരിയും എന്ന സീരിയലിലെ 25 പേര്‍ക്കും കൂടത്തായി എന്ന പരമ്പരയിലെ ഒരാള്‍ക്കും സീ കേരളത്തിലെ ഞാനും നീയും എന്ന സീരിയല്‍ ലൊക്കേഷനിലെ 16 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട താരങ്ങളെല്ലാം നിരീക്ഷണത്തിലാണ്.
