എത്ര കണ്ടാലും മതിവരാത്ത അത്ര കൗതുകമുള്ള കാഴ്ചകളാണ് നമ്മുടെ ലോകത്തുള്ളത്. ഇപ്പോഴിത അത്തരമൊരു കാഴ്ചയാണ് സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുന്നത്. നല്ല ഭംഗിയുള്ള ഒരു നീലപ്പാമ്പ് കടും ചുവപ്പ് പനിനീര്‍പ്പൂവിന് മുകളിലായി അങ്ങനെ ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന ഒരു വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ കാണാന്‍ നല്ല ഭംഗി ആണെങ്കിലും കടി കിട്ടിയാല്‍ കളിയെല്ലാം മാറുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അണലി വര്‍ഗത്തില്‍ പെടുന്ന അപൂര്‍വ്വയിനമാണ് ഈ പാമ്പ്.

കടിച്ചാല്‍ ആന്തരീക രക്തസ്രാവത്തിനും ബാഹ്യമായ രക്തസ്രാവത്തിനും ഒരുപോലെ സാധ്യത. പൊതുവില്‍ വളരെയധികം അക്രമവാസന വച്ചുപുലര്‍ത്തുന്ന ഇനം. അസഹനീയമായ വേദനയുണ്ടാക്കുന്നതും അപകടപ്പെടുത്താന്‍ കഴിവുള്ളതുമായ വിഷമാണ് ഇതിനുള്ളത്.

ഇക്കാരണങ്ങളൊക്കെ കൊണ്ട് തന്നെ, കാണാനുള്ള കൗതുകം മൂത്ത് ഇതിനെ തൊടാനോ, കളിപ്പിക്കാനോ എല്ലാം അടുത്തേക്ക് ചെന്നാല്‍ വിവരമറിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇന്തോനേഷ്യയിലാണ് പ്രധാനമായും ഇവയെ കണ്ടുവരുന്നത്. ‘ലൈഫ് ഓണ്‍ എര്‍ത്ത്’ എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തെത്തിയത്. അമ്പതിനായിരത്തിലധികം പേരാണ് വീഡിയോ ഇതിനോടകം കണ്ടത്.