THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, July 6, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Entertainment കറുപ്പിൽ അഴകു വിരിയിച്ച് ഐശ്വര്യ റായി

കറുപ്പിൽ അഴകു വിരിയിച്ച് ഐശ്വര്യ റായി

കാന്‍ ചലച്ചിത്രമേളയുടെ റെഡ് കാർപറ്റിൽ ആരാധകരുടെ പ്രതീക്ഷകൾ പൂവണിയിച്ച് ഐശ്വര്യ റായി. കറുപ്പിൽ പൂക്കളുടെ സൗന്ദര്യം നിറച്ചാണു താരറാണി റെഡ്കാർപറ്റ് കീഴടക്കിയത്. മുന്‍ ലോകസുന്ദരിയുടെ ഈ ഗംഭീര എൻട്രി ഫാഷൻ ലോകത്തും ആവേശം സൃഷ്ടിച്ചു.

ത്രീഡി ഫ്ലോറൽ മോട്ടിഫസുള്ള കറുപ്പ് ബോൾ ഗൗണ്‍ ആണ് ഐശ്വര്യയുടെ വേഷം. ഗൗണിന്റെ ഇന്നർ ലെയറും ഒരു സ്ലീവുമാണ് ഫ്ലോറൽ മോട്ടിഫ് കൊണ്ട് ഒരുക്കിയിരിക്കുന്നത്. ലക്ഷ്വറി ഫാഷൻ ബ്രാൻഡ് ഡോൾസ് ആന്‍ഡ് ഗബ്ബാനയാണ് ഐശ്വര്യയുടെ ഗൗൺ ഒരുക്കിയത്. മേക്കപ്പിലും ഹെയർസ്റ്റൈലിലും പരീക്ഷണത്തിനു മുതിർന്നിട്ടില്ല എന്നും ശ്രദ്ധേയം.

കോസ്മറ്റിക്സ് കമ്പനി ലൊറിയാലിനെ പ്രതിനിധീകരിച്ചാണ് ബ്രാൻഡ് അംബാസ‍ഡറായ ഐശ്വര്യ കാന്‍ ചലച്ചിത്ര മേളയ്ക്ക് എത്തിയത്. ഏറ്റവും കൂടുതൽ തവണ കാനിന് എത്തിയ ബോളിവുഡ് സുന്ദരിയും ഐശ്വര്യയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments