ലണ്ടന്‍: രാജ്യത്തെ കൊവിഡ് വ്യാപനം തടയാന്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇറക്കിയിരിക്കുകയാണ് ബ്രിട്ടീഷ് ഭരണകൂടം. ഇവയില്‍ പറയുന്ന പ്രധാനനിര്‍ദേശം സെക്‌സ് നിരോധനമാണ്. വ്യത്യസ്ത വീടുകളില്‍ കഴിയുന്ന ദമ്പതികള്‍ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും വീടുകളില്‍ സന്ദര്‍ശനം നടത്താന്‍ പാടില്ലെന്നാണ്’ മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നത്. ലണ്ടന്‍ (നഗരത്തിന്റെ തെക്ക് ഭാഗത്തും നോര്‍ത്തേംബര്‍ലാന്‍ഡ് വരെ വടക്കുഭാഗത്തുമുള്ള വീടുകളിലാണ് ഈ നിര്‍ദേശം ഇപ്പോള്‍ നടപ്പാക്കുന്നത്.

അതേസമയം പ്രത്യേകമായി രണ്ട് വീടുകളില്‍ താമസിക്കുന്ന ദമ്പതികള്‍ക്ക് ചില ഹോട്ട് സ്‌പോട്ടുകളില്‍ പൊതു സ്ഥലങ്ങളില്‍ സാമൂഹ്യ അകലം പാലിച്ച് കണ്ടുമുട്ടാമെന്നും വ്യവസ്ഥയുണ്ട്. ഈ മാര്‍ഗ നിര്‍ദ്ദേശത്തെ ചിലര്‍ സെക്‌സ് നിരോധനം എന്ന രീതിയില്‍ വ്യാഖ്യാനിക്കുകയാണ്. നിലവില്‍ കൊവിഡ് ഏറ്റവും കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ ഇത് ബാധകമാണ്.

രോഗ വ്യാപനം കൂടുന്നതിനനുസരിച്ച് ടയര്‍ വണ്‍, ടയര്‍ ടു, ടയര്‍ ത്രീ എന്നിങ്ങനെ പ്രദേശങ്ങളെ സര്‍ക്കാര്‍ തിരിച്ചിട്ടുണ്ട്. എന്നാല്‍ പങ്കാളികളോടൊപ്പം താമസിക്കുന്നവരെ ഈ നിയമം ബാധിക്കില്ല. എന്നാല്‍ ലോക്ക്ഡൗണിന് മുന്‍പ് വീടു വിട്ടവര്‍ക്ക് ഇനി ഇത് പിന്‍വലിക്കാതെ സ്വന്തം വീട്ടിലേക്ക് മടങ്ങാനാകില്ല എന്നതാണ് പ്രത്യേകത.
പുതിയ ഈ നിയമം ജനങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ പോലീസിന് പ്രത്യേക അനുമതിയില്ലാതെ വീട്ടില്‍ കയറാന്‍ പറ്റില്ല. എന്തായാലും ബ്രിട്ടനിലെ ടാബ്ലോയ്ഡ് പത്രങ്ങള്‍ അടക്കം രോഗം തടയാന്‍ സെക്‌സ് നിരോധനം എന്ന രീതിയിലാണ് പുതിയ വാര്‍ത്തയെ വിശേഷിപ്പിക്കുന്നത്.