THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, September 26, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Europe ലോകത്തിലെ ആദ്യത്തെ മൊബൈല്‍ വിമാനത്താവളം ലണ്ടനില്‍

ലോകത്തിലെ ആദ്യത്തെ മൊബൈല്‍ വിമാനത്താവളം ലണ്ടനില്‍

ലണ്ടന്‍: നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്കുള്ള യാത്രകള്‍ വളരെ വേഗത്തിലെന്ന ആശയുമായി ബ്രിട്ടന്‍ രംഗത്ത്. ആധുനിക ടെക്‌നോളജി യുടെ സഹായത്തോടെ ഡ്രോണുകള്‍ക്കും എയര്‍ ടാക്‌സികള്‍ക്കുമായുള്ള ലോകത്തിലെ ആദ്യത്തെ ‘അര്‍ബന്‍ എയര്‍ പോര്‍ട്ട്’ ബ്രിട്ടനിലെ കോവെന്‍ട്രി നഗരത്തില്‍ നവംബറില്‍ പ്രവര്‍ത്തനം ആരംഭിക്കും.

adpost

ബ്രിട്ടീഷ് ആസ്ഥാനമായുള്ള അര്‍ബന്‍എയര്‍ പോര്‍ട്ട് കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോറുമായി സഹകരിചാണ് ഫ്യൂച്ചറിസ്റ്റ് വിമാനത്താവളത്തിന്റെ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. പദ്ധതിക്ക് 1.2 ദശലക്ഷം പൗണ്ട് ബ്രിട്ടീഷ് ഗവര്‍മെന്റ് ഗ്രാന്റായി നല്‍കിയതോടെ ബ്രിട്ടനിലെ വെസ്റ്റ് മിഡ്‌ലാന്റാണ് ലോകത്തെ പ്രഥമ വിമാനത്താവളത്തിന് ആതിഥേയത്വം വഹിക്കുക.

adpost

വര്‍ധിച്ചുവരുന്ന ആകാശ യാത്രകളും, ഭാരിച്ച ചിലവുകളും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് അര്‍ബന്‍ എയര്‍ പോര്‍ട്ട് എന്ന പേരില്‍ പുതിയ വിമാനത്താവള നിര്‍മ്മാണമെന്നും നഗരങ്ങളിലുടനീളം കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്നതോടെ ആഗോള സമ്പദ്വ്യവസ്ഥയില്‍ വന്‍ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുമെന്നും അര്‍ബന്‍ എയര്‍ പോര്‍ട്ടിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ റിക്കി സന്ധു പറഞ്ഞു.

ആധുനിക ലോകത്തെ തിരക്കേറിയ നഗരങ്ങളെ റോഡുകളില്‍ നിന്നും വളരെ വേഗത്തില്‍ ആളുകള്‍ക്ക് ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരാന്‍ കഴിയുന്ന രീതിയിലാണ് വിമാനത്താവളങ്ങളുടെ രൂപകല്പന നടത്തിയിരിക്കുന്നത് . സാധാരണ ഹെലിപോര്‍ട്ടിനേക്കാള്‍ 60 ശതമാനം ചെറുതാണ് അര്‍ബന്‍ എയര്‍ പോര്‍ട്ട്, ദിവസങ്ങള്‍ക്കുള്ളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുകയും, ആവശ്യമെങ്കില്‍ മറ്റ് സ്ഥലങ്ങളിലേക്ക് ആവശ്യനുസരണം മാറ്റി സ്ഥാപിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.

സീറോ കാര്‍ബണ്‍ പദ്ധതിയായതിനാല്‍ പരിസ്ഥിതി സൗഹൃദവുമാണ് അര്‍ബന്‍ എയര്‍ പോര്‍ട്ട്. ഏത് അടിയന്തിര സാഹചര്യങ്ങളിലും ഉപയോഗിക്കാനും , ഡ്രോണുകളെ അതിവേഗം വിന്യസിക്കാനും, ചരക്കുകള്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ എത്തിക്കാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com