ലണ്ടന്‍: രാജ്യത്ത് വീണ്ടും കൊവിഡ് സാഹചര്യം രൂക്ഷമായെങ്കിലും ഇനി ഒരു ലോക്ക്ഡൗണ്‍ അപ്രായോഗികമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. പ്രാദേശിക തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പ്രതിരോധം ശക്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു. കൊാവിഡ് വ്യാപനം സംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്തുന്നതിനു ചേര്‍ന്ന ഉന്നത യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. നിയന്ത്രണങ്ങള്‍ കടുപ്പിക്കുമ്പോഴും സ്‌കൂളുകളും സര്‍വകലാശാലകളും തുറന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് ഘട്ടങ്ങളാക്കി/ തലങ്ങളാക്കി തിരിച്ചിച്ചുള്ള നിയന്ത്രണങ്ങള്‍ യഥാക്രമം പാലിക്കപ്പെടുന്നില്ലെങ്കില്‍ ശക്തമായ നടപടികളുണ്ടാകും. പുതിയതായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്ന് രാവിലെ മുതല്‍ നിലവില്‍ വരും. നിലവിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 617,688 പേര്‍ക്കാണ് ബ്രിട്ടനില്‍ കൊവിഡ് ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,972 പേര്‍ക്കാണ് രോഗം ബാധിച്ചത്. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് 42,875 പേരാണ് മരണത്തിനു കീഴടങ്ങിയത്.
