ലണ്ടന്‍: നിങ്ങളുടെ വീട്ടിലെ നിലം വൃത്തിയാക്കാനും മറ്റുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി ബിക്കിനി അണിഞ്ഞ യുവതികള്‍ വരുന്ന രംഗം ഒന്ന് ആലോചിക്കൂ. ഇപ്പോള്‍ അത്തരത്തില്‍ ഒന്ന് ബ്രിട്ടനിലാണ് ഉള്ളത്. വിത്യസ്തമായ ഓഫറുമായി ഒരു സാനിറ്റേഷന്‍ കമ്പനിയാണ് അവിടെ രംഗത്ത് വന്നിരിക്കുന്നത്.

കോവിഡ്, തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ എന്നിവയ്ക്ക് പിന്നാലെ ഉണ്ടായ തൊഴിലില്ലായ്മയെ തുടര്‍ന്നാണ് ഈ വിത്യസ്ത ആശയവുമായി ഈ കമ്പനി വന്നത്. പുതിയ ഓഫര്‍ വിജയകരം എന്നാണ് ഇപ്പോള്‍ കസ്റ്റമേഴ്സിന്റെ എണ്ണം ദിനംപ്രതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇവര്‍ പറയുന്നത്. കമ്പനി ആകെ രണ്ടു തരം ഓഫറുകളാണ് മുന്നോട്ട് വച്ചിട്ടുള്ളത്. ഇവയ്ക്ക് രണ്ടിനും പ്രത്യേകം റേറ്റുമുണ്ട്.

വീടുകളില്‍ ടോപ്ലെസായി ജോലി ചെയ്യുന്നവര്‍ക്ക് 75 പൗണ്ട് അഥവാ 7,042 ഇന്ത്യന്‍ രൂപയാണ് ഒരു മണിക്കൂറിന്റെ കൂലി. ബ്രിട്ടനിലെ ഈ കമ്പനിയുടെ സിഇഒ യായ നിക്കി ബെല്റ്റന് ജോലി ചെയ്യുന്നത് ഈ രീതിയിലാണ്. അടുത്തത് വിവസ്ത്രരുടെ വിഭാഗമാണ്. ഇവര്‍ക്കാവട്ടെ 8,919 ഇന്ത്യന്‍രൂപ അഥവാ 95 പൗണ്ടാണ് കൂലി. ഈ വര്‍ഷം തുടക്കത്തിലാണ് ഈ കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്.
പിന്നാലെ തന്നെ ഉണ്ടായ കൊവിഡ് ഏല്‍പ്പിച്ച പ്രതിസന്ധിക്കൊടുവിലാണ് ഇവര്‍ സജീവമായി തൊഴില്‍ മേഖലയിലേക്ക് കടക്കുന്നത്. ഇപ്പോഴാവട്ടെ തിരക്കൊഴിഞ്ഞ നേരമില്ല എന്നും നിക്കി പറയുന്നു . വീടുകളില്‍ എത്തിയാല്‍ വീട്ടുകാരുമായി രണ്ടു മീറ്റര്‍ അകലെ നിന്നേ ഇവര്‍ ശുചിയാക്കുകയുള്ളൂ. ശരീരത്തില്‍ വസ്ത്രം കുറവായതിനാല്‍ വൈറസ് പറ്റിപ്പിടിച്ചിരിക്കാനുള്ള സാഹചര്യവും കുറവാണെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു.