ലണ്ടന്‍: സമീക്ഷ യുകെ യുടെ നാലാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ഒക്ടോബര്‍ 4നു വെബിനാറായി നടത്തുന്ന പൊതുസമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി സംഘാടകസമിതി അറിയിച്ചു.

ഇന്ത്യയിലെയും യുകെയിലെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളിലെ പ്രമുഖര്‍ പൊതുസമ്മേളനത്തെ അഭിസംബോധനചെയ്യും. സിപിഐ എം പൊളിറ്റ് ബ്യുറോ അംഗം എം.എ ബേബി, AIC GB സെക്രട്ടറി ഹര്‍സെവ് ബെയ്ന്‍സ്, എം സ്വരാജ് എം.എല്‍.എ, സിനിമാ താരം ഹരീഷ് പേരടി, അഭിഭാഷക അഡ്വ.രശ്മിത രാമചന്ദ്രന്‍ എന്നിവരാണ് വിശിഷ്ട അതിഥികളായി പങ്കെടുക്കുന്നത്.

ദേശിയ സമ്മേളനത്തിന് മുന്നോടിയായി സമീക്ഷ യുകെയുടെ 24 ബ്രാഞ്ചുകളിലെയും സമ്മേളനങ്ങള്‍ പുരോഗമിക്കുകയാണ്. സമീക്ഷ യുകെ കഴിഞ്ഞ സമ്മേളനത്തിന് ശേഷം നടത്തിയ പരിപാടികളുടെ വിലയിരുത്തലും ഭാവി പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുവാനും വേണ്ടിയുള്ള പ്രതിനിധി സമ്മേളനം ഒക്ടോബര്‍ 11നു സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുന്‍ എംപിയുമായ പി രാജീവ് ഉദ്ഘാടനം ചെയ്യും.
സമ്മേളനം വിജയിപ്പിക്കുന്നതിനായി രംഗത്തുള്ള എല്ലാ സമീക്ഷ പ്രവര്‍ത്തകരെയും അഭ്യുദയകാംഷികളെയും സമീക്ഷ യുകെ ദേശിയ സമിതിക്കു വേണ്ടി പ്രസിഡന്റ് സ്വപ്ന പ്രവീണും സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളിയും അഭിവാദ്യം ചെയ്തു.