THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, December 4, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ഫ്രാൻസ് ഉൾപ്പടെ 10 രാജ്യങ്ങളിൽ ആസ്ട്രാസെനെക വാക്‌സിന് താൽക്കാലിക നിരോധനം

ഫ്രാൻസ് ഉൾപ്പടെ 10 രാജ്യങ്ങളിൽ ആസ്ട്രാസെനെക വാക്‌സിന് താൽക്കാലിക നിരോധനം

ആസ്ട്രാസെനെക കോവിഡ് വാക്‌സിൻ താൽക്കാലികമായി നിർത്തിവെച്ച് ജർമനിയും, ഫ്രാൻസും, ഇറ്റലിയും. ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന് പല രാജ്യങ്ങളും റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ഈ താൽക്കാലികമായി നിർത്തിവെക്കൽ.എന്നാൽ വാക്‌സിന് പാർശ്വഫലങ്ങൾ ഉണ്ടെന്നതിൽ യാതൊരു തെളുവുകളുമില്ലെന്നും ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

രക്തസ്രാവം, രക്തം കട്ടപിടിക്കൽ, കുറഞ്ഞ പ്ലേറ്റ്‌ലെറ്റ് എണ്ണം എന്നിവ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഡെൻമാർക്കും നോർവേയും കഴിഞ്ഞ ആഴ്ച ആസ്ട്രാസെനെകയുടെ കോവിഡ് വാക്‌സിന്റെ കുത്തിവെപ്പ് നൽകുന്നത് നിർത്തിയിരുന്നു. ഐസ്‌ലൻഡും ബൾഗേറിയയും ഇത് പിന്തുടർന്നു. അയർലൻഡും നെതർലൻഡും ഞായറാഴ്ച സസ്‌പെൻഷൻ പ്രഖ്യാപിച്ചു. കുറഞ്ഞത് 15 ദിവസമെങ്കിലും ആസ്ട്രാസെനെകയുടെ വാക്സിൻ ഉപയോഗിക്കുന്നത് നിർത്തുമെന്ന് സ്പെയിൻ റിപ്പോർട്ട് ചെയ്തു. എന്നാൽ യുകെയും പോളണ്ടും വാക്‌സിനേഷൻ തുടരുമെന്ന് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments