THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, January 28, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Europe ഭീമൻ കടൽ ഡ്രാഗണിന്റെ ഫോസിൽ യു.കെയിൽ കണ്ടെത്തി

ഭീമൻ കടൽ ഡ്രാഗണിന്റെ ഫോസിൽ യു.കെയിൽ കണ്ടെത്തി

ലണ്ടൻ: ഭീമൻ കടൽ ഡ്രാഗണിന്റെ ഫോസിൽ യു.കെയിൽ കണ്ടെത്തി. റട്ട് ലാൻഡ് വാട്ടർ കൺസർവേഷൻ ടീം ലീഡറായ ജോ ഡേവിസാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. 18 കോടി വർഷത്തോളം (180 മില്ല്യൺ) പഴക്കമുണ്ട് അവശിഷ്ടങ്ങൾക്ക്. 10 മീറ്ററോളം നീളമുള്ള ശരീരത്തിന് ഒരു ടണ്ണോളം ഭാരം വരും. പാലിയന്റോളജിസ്റ്റുകളുടെ നേതൃത്വത്തിൽ നടത്തിയ കണ്ടെത്തൽ 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടുപിടുത്തങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. 25 കോടി (250 മില്ല്യൺ) വർഷങ്ങൾക്ക് മുമ്പ് ജന്മമെടുത്ത ഇക്ത്യോസോർ ജീവിവർഗങ്ങൾ ഏകദേശം ഒൻപത് കോടി (90 മില്ല്യൺ) വർഷങ്ങൾക്ക് മുമ്പാണ് വംശനാശത്തിന് ഇരയായത്. രൂപത്തിൽ ഡോൾഫിനുകളുമായി സാമ്യമുള്ള ഇവയ്ക്ക് സാധാരണ 25 മീറ്റർ വരെ നീളമുണ്ടാകാറുണ്ട്. കൂർത്ത പല്ലുകളും കണ്ണുകളുമാണ് ഇവയ്ക്ക് ‘കടൽ ഡ്രാഗൺ’ എന്ന പേര് കൽപിച്ചു നൽകിയത്.

യു.കെയിൽ നിന്നുള്ള ഏതാനും വിദ്ഗധർ ചേർന്നാണ് ഓഗസ്റ്റിനും സെപ്റ്റംബറിനുമിടയിൽ ഫോസിൽ കണ്ടെത്തിയത്. പ്രദേശത്ത് ഇതിന് മുമ്പ് തിമിംഗലത്തിന്റെയും ഡോൾഫിനുകളുടെയും അസ്ഥികൂടം കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ഖനനവേളയിൽ അത്തരത്തിൽ എന്തെങ്കിലുമായിരിക്കാമെന്നാണ് കരുതിയതെന്ന് ഖനനത്തിന് നേതൃത്വം നൽകിയ ഡോ.ഡീൻ ലോമാക്സ് പ്രതികരിച്ചു. എന്നാൽ പ്രദേശത്ത് ആദ്യമായിട്ടല്ല ഇത്തരം അവശിഷ്ടങ്ങൾ കണ്ടെത്തുന്നത്. 1970 കളിൽ റട്ട്ലാൻഡ് ജലാശയത്തിന്റെ നിർമാണ വേളയിൽ വലുതും ചെറുതുമായ ഇക്ത്യോസോറുകളെ കണ്ടെത്തിയിട്ടുണ്ട്.

“ഖനനത്തിന് നേത്യത്വം നൽകിയത് ഒരു ബഹുമതിയാണ്. ബ്രിട്ടനാണ് ഇക്ത്യോസറുകളുടെ ജന്മസ്ഥലം. ഇരുനൂറ് വർഷത്തിലേറെയായി അവരുടെ ഫോസിലുകൾ ഇവിടെ കണ്ടെത്തിയിട്ടുണ്ട്.”, ഖനനത്തിന് നേത്യത്വം നൽകിയ പാലിയന്റോളജിസ്റ്റ് ഡോ. ഡീൻ ലോമാക്സ് പറഞ്ഞു. പുരാതന സമുദ്രജീവികളായ ഇക്ത്യോസോറിന്റെ ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലിയ ഫോസിൽ ഇതാണെന്ന് ഗവേഷകർ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments