പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് കോവിഡ് സ്‌ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ഒരാഴ്ചത്തേക്ക് സ്വയംനിരീക്ഷണത്തില്‍ പ്രവേശിച്ചു. കോവിഡ് നിർദേശങ്ങൾ പാലിച്ച് കൊണ്ട് തന്നെ മാക്രോൺ തന്റെ ചുമതലകൾ നിർവഹിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

കോവിഡ് 19 രണ്ടാംഘട്ട വ്യാപനം ആരംഭിച്ചതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ഈ ആഴ്ച ആദ്യമാണ് ഫ്രാന്‍സ് ഇളവ് വരുത്തിയത്. എന്നാൽ ഫ്രാന്‍സില്‍ രാത്രി എട്ടുമണിമുതല്‍ രാത്രികാല കര്‍ഫ്യൂ തുടരുന്നുണ്ട്. റെസ്റ്റോറന്റുകളും കഫേകളും തിയേറ്ററുകളും ഇപ്പോഴും അടഞ്ഞുതന്നെ കിടക്കുകയാണ്.
