Thursday, April 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news6,000ത്തിലധികം ആളുകൾക്ക് അയര്‍ലണ്ട് പൗരത്വം : പൗരത്വം സ്വീകരിച്ചവരില്‍ കൂടുതലും ഇന്ത്യക്കാർ

6,000ത്തിലധികം ആളുകൾക്ക് അയര്‍ലണ്ട് പൗരത്വം : പൗരത്വം സ്വീകരിച്ചവരില്‍ കൂടുതലും ഇന്ത്യക്കാർ

ഡബ്ലിന്‍ : 6,000ത്തിലധികം പേര്‍ക്ക് കൂടി പൗരത്വം നല്‍കി അയര്‍ലണ്ട് പൗരത്വം നല്‍കി.
പൗരത്വ ദാന പരിപാടിയെ വലിയ ആഘോഷമാക്കുകയായിരുന്നു തലസ്ഥാന നഗരമായ ഡബ്ലിന്‍. 142 രാജ്യങ്ങളില്‍ നിന്നുള്ള ആളുകളാണ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒത്തുകൂടി ഐറിഷ് പൗരന്മാരായത്. പതിവ്‌പോലെ ഇന്നലെ പൗരത്വം സ്വീകരിച്ചവരില്‍ ഒന്നാം സ്ഥാനം ഇന്ത്യക്കാര്‍ക്ക് തന്നെ. ആറായിരം പേര്‍ക്ക് പൗരത്വം നല്‍കിയപ്പോള്‍ അതില്‍ 1115 പേരും ഇന്ത്യക്കാരായിരുന്നു. 2011 മുതല്‍ ഇതുവരെ 1,73,000 ആളുകള്‍ക്കാണ് അയര്‍ലണ്ട് പൗരത്വം നല്‍കിയത്. ഈ കണക്കിലും അഞ്ചിലൊന്ന് പേര്‍ ഇന്ത്യാക്കാരാണ്

വംശീയതയുടെ അതിര്‍വരമ്പുകളില്ലാതെ അയര്‍ലണ്ടിന്റെ ജീവിതവുമായി പൂര്‍ണ്ണമായി പൊരുത്തപ്പെടാന്‍ സെറിമണിയുടെ പ്രിസൈഡിംഗ് ഓഫീസര്‍ റിട്ട.ജഡ്ജി മേരി ഇര്‍വിന്‍ അഭ്യര്‍ഥിച്ചു. പുതിയ എല്ലാറ്റിനേയും ഉള്‍ക്കൊള്ളുന്ന വൈവിധ്യപൂര്‍ണ്ണമായ സമൂഹത്തിന്റെ സൃഷ്ടിയില്‍ എല്ലാവരും ഭാഗഭാക്കാകുമെന്ന പ്രതീക്ഷ അവർ പങ്കുവെച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments