ലണ്ടന്‍: ലണ്ടന്‍ നഗരത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണം കര്‍ശനമാക്കുമെന്ന് ലണ്ടന്‍ പോലീസ് മേധാവി അറിയിച്ചു. ഭൂരിപക്ഷം ആളുകളും നിയമങ്ങള്‍ പാലിക്കുമ്പോള്‍ ഒരു കുറച്ചു പേര്‍ നിയന്ത്രണം പാലിക്കുന്നില്ല. ഇത് അംഗീകരിക്കാനാവില്ല. മെട്രോപൊളിറ്റന്‍ പോലീസ് കമ്മീഷണര്‍ ക്രസിദ ഡിക്ക് പറഞ്ഞു. അല്ലാത്ത പക്ഷം കൂടുതല്‍ ബലം പ്രയോഗിക്കേണ്ടി വരും. അധികൃതര്‍ ബിബിസിയോട് പറഞ്ഞതായി ഡച്ച് പ്രസ് ഏജന്‍സി (ഡിപിഎ) റിപ്പോര്‍ട്ട് ചെയ്തു. ഇതിനര്‍ത്ഥം ഞങ്ങള്‍ ജനങ്ങളുമായി ഇടപഴകില്ലെന്നല്ല എന്നാല്‍ ഞങ്ങള്‍ കൂടുതല്‍ വേഗത്തില്‍ കര്‍ശന നടപടികളിലേക്ക് നീങ്ങും. ബലപ്രയോഗവും പിഴ ചുമത്തലിലേക്കും വേഗത്തില്‍ നീങ്ങും, ”ഡിക്ക് പറഞ്ഞു.

കോവിഡ് -19 നിയന്ത്രണങ്ങള്‍ ഒരു തവണ ലംഘിച്ചാല്‍ ആളുകള്‍ക്ക് ഇംഗ്ലണ്ടില്‍ 200 പൗണ്ട് (271 ഡോളര്‍), സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളില്‍ 60 പൗണ്ട് വരെയും പിഴ ഈടാക്കും. ഇത് രണ്ടാം തവണ ലംഘിച്ചാല്‍ ഇത് ഇംഗ്ലണ്ടില്‍ 6,400(6.41ലക്ഷം രൂപ) പൗണ്ടും സ്‌കോട്ട്‌ലന്‍ഡിലും വടക്കന്‍ അയര്‍ലന്‍ഡിലും 960 പൗണ്ടും വെയില്‍സില്‍ 120 പൗണ്ടും ആയി വര്‍ദധിപ്പിക്കും. പിഴ നല്‍കാത്തവരെ കോടതിയില്‍ ഹാജരാക്കും. അവിടെ പരിധിയില്ലാത്ത തുകയാവും പിഴ ഈടാക്കുക. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് മേധാവി കൂട്ടിച്ചേര്‍ത്തു.
