THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, June 3, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Feature അച്ഛനാണ് ഹീറോ

അച്ഛനാണ് ഹീറോ

അച്ഛനാണ് നമ്മുടെ ആദ്യ ഹീറോ… ഒരു കുട്ടിയുടെ ജനനം മുതൽ അവരുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അമ്മയുടെ പങ്ക് എത്രത്തോളം ഉണ്ടോ അതിലും അപ്പുറമാണ് അച്ഛനുള്ള പങ്ക്. മാതൃദിനം പലരും ആഘോഷിക്കുമ്പോഴും പിതൃദിനം മനപ്പൂർവ്വമോ അല്ലാതെയോ വിസ്മരിക്കാറുണ്ട്. അതിനു പ്രായശ്ചിത്തമായി നമ്മെ വളർത്തി വലുതാക്കാനായി രാപ്പകൽ കഷ്ടപ്പെടുന്ന, നമുക്ക് വേണ്ടി നിരവധി ത്യാഗങ്ങൾ ചെയ്ത പിതാവിനെ ഈ ദിനത്തിൽ ആചരിക്കാം.

adpost

1909ൽ ഒരു മാതൃദിനസങ്കീർത്തനം ശ്രവിക്കുമ്പോഴാണ് പിതൃദിനത്തെക്കുറിച്ചുള്ള ആശയം വാഷിങ്ടണിലെ സോണാര ഡോഡിൻറെ ഉള്ളിൽ മിന്നിയത്. തൻറെ അച്ഛനെ ആദരിക്കാൻ ഒരു പ്രത്യേകദിനത്തിൻറെ ആവശ്യമുണ്ടെന്ന് അവൾ ചിന്തിച്ചു. ആറാമത്തെ കുഞ്ഞിനെ പ്രസവിക്കുന്നതിനിടയിൽ മരണമടഞ്ഞ പ്രിയഭാര്യയുടെ ഓർമ്മകളുമായി കഴിഞ്ഞിരുന്ന അച്ഛൻ വില്യം സ്മാർട്ടിനോട് അവൾക്കത്രയ്ക്കിഷ്ടമായിരുന്നു. അങ്ങനെയാണ് പിതൃദിനം ലോകം ആഘോഷിച്ചുതുടങ്ങിയത്.

adpost

വ്യക്തിബന്ധങ്ങള്‍ക്കു വില കല്പിക്കാത്ത ഇന്നത്തെ സമൂഹത്തില്‍ അച്ഛനു സുപ്രധാന പങ്കു വഹിക്കാനുണ്ട്. സാമൂഹ്യജീവിതത്തിന്റെ അടിസ്ഥാന കണ്ണിയായ കുടുംബത്തിലെ ബന്ധങ്ങളുടെ ഇഴയടുപ്പത്തില്‍ അച്ഛന്‍ നിറവേറ്റുന്ന കര്‍ത്തവ്യ നിര്‍വഹണം മക്കള്‍ക്കു മാതൃകയാകണം. തന്റെ മാതാപിതാക്കള്‍ അവരുടെ മാതാപിതാക്കളോട് എങ്ങനെ പെരുമാറുന്നുവെന്നത് ഓരോ കുട്ടിയും ശ്രദ്ധിക്കുമെന്നും അതുതന്നെയായിരിക്കും അവര്‍ തങ്ങളുടെ മാതാപിതാക്കള്‍ക്കും നല്‍കുന്നതെന്നതും മറക്കരുത്.

വാര്‍ധക്യത്തിൽ അച്ഛനെ സ്വന്തം മകനായി കാണണം, ബഹുമാനത്തോടെതന്നെ. നിങ്ങളെ കൈപിടിച്ചു നടത്തിയ വഴികളിലൂടെ അവരെ കൈപിടിച്ചു നടത്താന്‍, ചൊല്ലിത്തന്നെ വാക്കുകള്‍ അവര്‍ക്കായി മടുപ്പില്ലാതെ സ്നേഹപൂര്‍വം തിരിച്ചുചൊല്ലിക്കൊടുക്കാന്‍ നമുക്കാവണം. കാരണം, അവരുടെ കൈപിടിച്ചാണു നാം പിച്ചവച്ചു നടന്നത്. അവരുടെ കൈകളിലാണു ഭയമില്ലാതെ നാം ഉറങ്ങിയത്. അവരുടെ ത്യാഗമാണ് നമ്മളെ നാം ആക്കിയത്. അവരുടെ സ്വപ്നമാണ് നമ്മുടെ ജീവിതം. തിരികെയൊന്നും പ്രതീക്ഷിക്കാതെ അവര്‍ നമുക്കായി ചെയ്ത നന്മകള്‍ തിരിച്ചും ചെയ്തുകൊടുക്കാൻ നമ്മൾ ഉത്തരവാദികളാണെന്ന കാര്യം ആരും മറക്കാതിരിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com