THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, December 5, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Feature ഈസ്റ്റർ സ്പെഷ്യൽ തവ ചിക്കൻ

ഈസ്റ്റർ സ്പെഷ്യൽ തവ ചിക്കൻ

ഈസ്റ്ററിന് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു സ്പെഷ്യൽ വിഭവമാണ് തവ ചിക്കൻ. ഈസ്റ്റർ രുചികളിൽ ഏറെ പ്രധാനപ്പെട്ടതാണ് ചിക്കൻ വിഭവങ്ങൾ. ഇത്തവണ തവ ചിക്കൻ ആകാം.

adpost

ചേരുവകൾ

adpost

ചിക്കൻ- ഒരു കിലോ
സവാള നുറുക്കിയത്- ഒരു കപ്പ്
കാപ്സിക്കം നുറുക്കിയത്- ഒരു കപ്പ്
പച്ചമുളക് നുറുക്കിയത്- നാലെണ്ണം
തക്കാളി നുറുക്കിയത്- ഒന്ന്
വെളുത്തുള്ളി ചതച്ചത്- അഞ്ച് തുടം
ഇഞ്ചി നുറുക്കിയത്- ഒരു ടീസ്പൂൺ
കുരുമുളക്- ഒരു ടീസ്പൂൺ
കറിവേപ്പില- ആവശ്യത്തിന്
ജീരകം- ഒരു ടീസ്പൂൺ
മല്ലിയില നുറുക്കിയത്- രണ്ട് ടീസ്പൂൺ
ചെറുനാരങ്ങാനീര്- ഒരു ടീസ്പൂൺ
ഉപ്പ്- കാൽ ടീസ്പൂൺ
പഞ്ചസാര- ഒരു നുള്ള്
എണ്ണ- രണ്ട് ടേബിൾസ്പൂൺ
കട്ടിത്തൈര്- ഒരു കപ്പ്

മാരിനേറ്റ് ചെയ്യാൻ

തന്തൂരി മസാല- ഒരു ടീസ്പൂൺ
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- ഒരു ടീസ്പൂൺ
കട്ടിത്തൈര്- ഒരു ടീസ്പൂൺ
ചെറുനാരങ്ങാനീര്- ഒരു ടീസ്പൂൺ
മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

തന്തൂരി മസാല, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കട്ടിത്തൈര്, ചെറുനാരങ്ങാനീര്, മഞ്ഞൾപൊടി, ഉപ്പ് എന്നിവ നന്നായി യോജിപ്പിച്ച് ചിക്കനിൽ പുരട്ടി 30 മിനിട്ട് ഫ്രീസറിൽ വെയ്ക്കുക. തവയിൽ എണ്ണ ചൂടാകുമ്പോൾ കടുകിട്ട് പൊട്ടിക്കുക. ശേഷം കറിവേപ്പില, സവാള, കാപ്സിക്കം, വെളുത്തുള്ളി ചതച്ചത്, പച്ചമുളക്, അൽപം പഞ്ചസാര എന്നിവ ചേർത്ത് വഴറ്റുക. അതിലേക്ക് ചിക്കൻ മാരിനേറ്റ് ചെയ്തത് ചേർത്ത് നല്ല തീയിൽ വേവിക്കുക. ആവശ്യമെങ്കിൽ ഉപ്പ് ചേർത്തുകൊടുക്കാം. ശേഷം തക്കാളി, ഇഞ്ചി, കുരുമുളക് പൊടിച്ചത് എന്നിവ ചേർക്കണം. നല്ല തീയിൽ രണ്ട് മിനിട്ട് വേവിച്ച ശേഷം അടുപ്പിൽ നിന്നിറക്കാം. മല്ലിയിലയിട്ട് അലങ്കരിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com