THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, September 23, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Gulf അജ്മാന്‍ സര്‍ക്കാര്‍ തുംബെ ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പിട്ടു

അജ്മാന്‍ സര്‍ക്കാര്‍ തുംബെ ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പിട്ടു

അജ്മാന്‍: എമിറേറ്റിലെ എല്ലാ യു.എ.ഇ പൗരന്മാരുടെയും വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ലബോറട്ടറി സേവനങ്ങള്‍ തുടങ്ങിയ സാമൂഹിക ആവശ്യങ്ങള്‍ പരിഹരിയ്ക്കുന്നതിന് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി രൂപീകരിച്ച സിറ്റിസണ്‍ അഫയേഴ്‌സ് ഓഫീസും തുംബെ ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പിട്ടു.

adpost

ഷെയ്ഖ് അബ്ദുല്ല ബിന്‍ മജീദ് ബിന്‍ സയീദ് അല്‍ നുയിമി, തുംബെ ഗ്രൂപ്പ് സ്ഥാപക പ്രസിഡന്റ് ഡോ. തുംബെ മൊയ്തീന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ സിറ്റിസണ്‍ അഫയേഴ്‌സ് ഓഫീസ് സി.ഇ.ഒ മറിയം അലി അല്‍ മെമാറി, തുംബെ ഗ്രൂപ്പ് ആരോഗ്യ സംരക്ഷണ വിഭാഗം വൈസ് പ്രസിഡന്റ് ശ്രീ അക്ബര്‍ മൊയ്ദീന്‍ തുംബെ എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്.

adpost

യു.എ.ഇ സമൂഹത്തോടുള്ള സാമൂഹിക ഉത്തരവാദിത്തത്തില്‍ യു.എ.ഇ പൗരന്മാര്‍ക്ക് മികച്ച സേവനം നല്‍കുന്നതില്‍ തുംബെ ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് അക്ബര്‍ മൊയ്ദീന്‍ തുംബെ പറഞ്ഞു. അജ്മാന്‍ എമിറേറ്റിലെ എല്ലാ യു.എ.ഇ പൗരന്മാര്‍ക്കും തുംബെ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ സേവനം ലഭ്യമാക്കുന്നതിന് ഗോള്‍ഡ് മെംബര്‍ഷിപ്പ് കാര്‍ഡ് നല്‍കും.

ധാരണാപത്രം മുഖേന നടപ്പാക്കുന്ന കാര്യങ്ങള്‍:

1) യു.എ.ഇയിലെ പൗരന്മാര്‍ക്ക് സംയുക്ത ആരോഗ്യ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുക.

2) ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സിറ്റിസണ്‍ അഫയേഴ്‌സ് ഓഫീസിനെ ഉപദേശിക്കാന്‍ ഒരു മെഡിക്കല്‍ കമ്മിറ്റി രൂപീകരിക്കുക.

3) സിറ്റിസണ്‍ അഫയേഴ്‌സ് ഓഫീസ് ശുപാര്‍ശ ചെയ്യുന്ന യുഎഇ പൗരന്മാര്‍ക്ക് തൊഴില്‍ മേഖലയില്‍ മുന്‍ഗണന നല്‍കുക.

യുണൈറ്റഡ് അറബ് എമിറേറ്റിലെ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഗവേഷണം തുടങ്ങിയ മേഖലകളില്‍, എല്ലാ സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ചു പ്രവര്‍ത്തിയ്ക്കുന്ന സ്ഥാപനമാണ് തുംബെ ഗ്രൂപ്പ്. 1998ല്‍ അജ്മാനില്‍ ഡോ. തുംബെ മൊയ്തീന്‍ ആരംഭിച്ച അന്താരാഷ്ട്ര ബിസിനസ് കമ്പനിയാണ് തുംബെ ഗ്രൂപ്പ്. ഇരുപത് മേഖലകളില്‍ പ്രവര്‍ത്തനം നടത്തുന്നു. വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, മെഡിക്കല്‍ റിസര്‍ച്ച് എന്നിവയില്‍ 50 രാജ്യങ്ങളില്‍ നിന്ന് 3500 സ്റ്റാഫുകളുണ്ട്. 86 രാജ്യങ്ങളില്‍ നിന്നും 2000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. 185 രാജ്യങ്ങളില്‍ നിന്നുള്ള രോഗികളെ ചികിത്സിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com