THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, January 23, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Gulf അബുദാബി ബിഗ് ടിക്കറ്റില്‍ മലയാളി യുവതിക്ക് 30 കോടി

അബുദാബി ബിഗ് ടിക്കറ്റില്‍ മലയാളി യുവതിക്ക് 30 കോടി

അബുദാബി: അബുദാബിയിലെ ബിഗ് ടിക്കറ്റിന്റെ വമ്പന്‍ സമ്മാനം നേടി പ്രവാസിയായ മലയാളി യുവതി. തൃക്കരിപ്പൂര്‍ സ്വദേശിനിയായ തസ്ലീന അഹമ്മദ് പുതിയപുരയിലിനെ തേടിയാണ് ഭാഗ്യം എത്തിയത്. 1.5 കോടി ദിര്‍ഹത്തിന്റെ (30 കോടി ഇന്ത്യന്‍ രൂപ) സമ്മാനമാണ് തസ്ലീന നേടിയത്. ആദ്യമായാണ് ഇവര്‍ ബിഗ് ടിക്കറ്റെടുക്കുന്നത്.

ഇന്ത്യയിലും ഖത്തറിലുമായി പ്രവര്‍ത്തിക്കുന്ന എംആര്‍എ റസ്‌റ്റോറന്റ് ഗ്രൂപ്പിന്റെ ഉടമകളിലൊരാളായ ഗദ്ദാഫിയുടെ ഭാര്യയാണ് തസ്ലീന. ജനുവരി 26ന് തസ്ലീന എടുത്ത 291310 എന്ന നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. സമ്മാന വാര്‍ത്ത അറിയിക്കാനായി നറുക്കെടുപ്പ് വേദിയില്‍ നിന്ന് ബിഗ് ടിക്കറ്റ് അധികൃതര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ വിശ്വസിക്കാനാകുന്നില്ലെന്നായിരുന്നു തസ്ലീന പറഞ്ഞത്.

അതേസമയം, ഡ്രീം കാര്‍ സീരീസില്‍ അടക്കം ഇത്തവണ ബിഗ് ടിക്കറ്റിലെ എല്ലാ സമ്മാനങ്ങളും നേടിയത് ഇന്ത്യക്കാരാണ്. ഇന്ത്യക്കാരിയായ വില്‍മ ദാന്തിയാണ് ഡ്രീം കാര്‍ സീരിസില്‍ റേഞ്ച് റോവര്‍ സ്വന്തമാക്കിയത്. 001517 എന്ന നമ്പറിലൂടെയാണ് സ്വപ്ന വാഹനം വില്‍മയെ തേടിയെത്തിയത്. ദുബായില്‍ ജോലിയില്ലാതെ കഴിയുന്ന മലയാളിക്കാണ് രണ്ടാം സമ്മാനമായ 3,50,000 ദിര്‍ഹം ലഭിച്ചതെന്ന പ്രത്യേകത കൂടി ഈ നറുക്കെടുപ്പിനുണ്ട്. പ്രേംമോഹനെയാണ് ഭാഗ്യം തേടിയെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments