THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, August 13, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Gulf ഇലക്ട്രിക് കാറുകള്‍ക്ക് പാര്‍ക്കിംഗ് ഫീസില്ല

ഇലക്ട്രിക് കാറുകള്‍ക്ക് പാര്‍ക്കിംഗ് ഫീസില്ല

ഗള്‍ഫ് പ്രതിനിധി

ദുബൈ: എമിറേറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇലക്ട്രിക് കാറുകള്‍ക്ക് പാര്‍ക്കിങ് ഫീസില്‍ ഇളവ് പ്രഖ്യാപിച്ച് ദുബൈ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റി. രണ്ട് വര്‍ഷത്തേക്ക് പാര്‍ക്കിങ് ഫീസ് സൗജന്യമായിരിക്കുമെന്ന് തിങ്കളാഴ്ച അധികൃതര്‍ അറിയിച്ചു. ആനുകൂല്യം 2020 ജൂലൈ ഒന്ന് മുതല്‍ തന്നെ പ്രാബല്യത്തില്‍ വന്നു. പാര്‍ക്കിങ് ഫീസ് സൗജന്യത്തിനായി ഇലക്ട്രിക് കാറുടമകള്‍ ആര്‍ ടി എയെ സമീപിക്കേണ്ടതില്ലെന്ന് ട്രാഫിക് ആന്റ് റോഡ്‌സ് ഏജന്‍സി സി.ഇ.ഒ അറിയിച്ചു.

പാര്‍ക്കിങ് സ്ഥലത്ത് പ്രവേശിക്കുമ്പോള്‍ ഇലക്ട്രിക് വാഹനം തന്നെയാണെന്ന് ഇന്‍സ്‌പെക്ടര്‍ ഉറപ്പുവരുത്തും. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സ്വമേധയാ തന്നെ പാര്‍ക്കിങ് സൗജന്യം ലഭ്യമാവും. വാഹനങ്ങളെ ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ തിരിച്ചറിയും. ആര്‍.ടി.എയുടെ ലൈസന്‍സിങ് സംവിധാനവും പാര്‍ക്കിങ് സംവിധാനവും ഓണ്‍ലൈനായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ പാര്‍ക്കിങ് ഫീസിലെ ഇളവ് സ്വമേധയാ തന്നെ ലഭ്യമാവുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com