കുവൈത്ത് സിറ്റി: കുവൈത്ത് ഗള്‍ഫ് രാജ്യങ്ങളില്‍ ചെലവ് കുറഞ്ഞ രണ്ടാമത്തെ രാജ്യം. ഇക്കണോമിസ്റ്റ് മാസിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച് ഒമാന്‍ ആണ് ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിതച്ചെലവ് കുറഞ്ഞ രാജ്യം. ലോകത്തിലെ 133 നഗരങ്ങളുടെ പട്ടിക തയാറാക്കിയപ്പോള്‍ അബൂദബി ആഗോളതലത്തില്‍ 53ാമതും ഗള്‍ഫില്‍ ഒന്നാമതുമായിരിക്കുന്നു. ദുബൈക്ക്? ലോകതലത്തില്‍ 66-ാം സ്ഥാനമാണ് ഉള്ളത്.

ബഹ്‌റൈനിലെ മനാമ 82-ാമതും സൗദിയിലെ ജില്ല 90-ാമതും ഒമാനിലെ മസ്‌കത്ത് 102ാമതുമാണ് നില്കുന്നത്. ലോകതലത്തില്‍ ഏറ്റവും ചെലവേറിയ നഗരം സൂറിച്ച് ആണ്. പിന്നീട് യഥാക്രമം പാരിസ്, ഹോങ്കോങ്, സിംഗപ്പൂര്‍, ഒസാക, ജനീവ, ന്യൂയോര്‍ക്, കോപ്പന്‍ഹേഗന്‍, ലോസ് ആഞ്ജലസ് എന്നിവ ഉള്‍പ്പെടുന്നു.

കൊറോണ വൈറസ് കാലം ജീവിതച്ചെലവുകളെ മാറ്റിമറിച്ചതായി റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. കറന്‍സി മൂല്യ വ്യത്യാസം, ഉല്‍പന്നങ്ങളുടെ വിതരണ ശൃംഖലയിലുണ്ടായ പ്രശ്‌നങ്ങള്‍, നികുതി, സബ്‌സിഡി, ഉപഭോക്താക്കളുടെ മുന്‍ഗണന തുടങ്ങിയവയാണ് മാറ്റങ്ങള്‍ക്കിടയാക്കിയത്. ചില ഘടകങ്ങള്‍ ചെലവ് വര്‍ധിപ്പിച്ചപ്പോള്‍ മറ്റു ഘടകങ്ങള്‍ ജീവിതച്ചെലവ് കുറക്കാന്‍ വഴിയൊരുക്കി.