THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, December 2, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Gulf ദുബൈയില്‍ കടകള്‍ക്ക് പിഴയും താക്കീതും

ദുബൈയില്‍ കടകള്‍ക്ക് പിഴയും താക്കീതും

ദുബൈ: ദുബൈയില്‍ കോവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ കച്ചവടം നടത്തിയ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പണികിട്ടി. സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 17 വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പിഴയും 15 സ്ഥാപനങ്ങള്‍ക്ക് താക്കീതും നല്‍കി. ദുബൈ എക്കണോമി നടത്തിയ പരിശോധനയിലാണ് മുന്‍കരുതല്‍ നടപടികളില്‍ വീഴ്ച കണ്ടെത്തിയത്. മാസ്‌ക് ധരിക്കാതെ പ്രവര്‍ത്തിച്ചിരുന്ന ജീവനക്കാര്‍ക്കാണ് പിഴ ചുമത്തിയത്.

adpost

അല്‍ മുറാഖബത്ത്, അല്‍ ദാഗയ, അല്‍ റാസ് എന്നിവിടങ്ങളിലെ റീട്ടെയില്‍, വ്യാപാരം, കസ്റ്റമര്‍ സര്‍വ്വീസ്, വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍, പെര്‍ഫ്യൂം ഷോപ്പുകള്‍, ഫാര്‍മസി, പലചരക്ക് കടകള്‍ എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളിലാണ് നിയമലംഘനം കണ്ടെത്തിയത്.

adpost

അതേസമയം 663 സ്ഥാപനങ്ങള്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com