THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, March 6, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Gulf ദുബൈ യാത്രക്ക് കൂടുതല്‍ ഇളവുകള്‍

ദുബൈ യാത്രക്ക് കൂടുതല്‍ ഇളവുകള്‍

ദുബൈ: ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്കും തിരിച്ചുമുള്ള യാത്രികര്‍ക്കുള്ള മാനദണ്ഡങ്ങളില്‍ കൂടുതല്‍ ഇളവുകള്‍. ദുബൈ ദുരന്തനിവാരണ സുപ്രീം കമ്മിറ്റിയാണ് സുരക്ഷാ മുന്‍കരുതലുകളില്‍ വിട്ടുവീഴ്ചയില്ലാതെ യാത്രക്കാര്‍ക്ക് ആശ്വാസമാകുന്ന പുതിയ നിബന്ധനകള്‍ പ്രഖ്യാപിച്ചത്.

ദുബൈയിലേക്ക് വരികയും ഇവിടെ നിന്ന് പോകുകയും ചെയ്യുന്ന സ്വദേശികള്‍, താമസ വിസക്കാര്‍, ടൂറിസ്റ്റ്, ട്രാന്‍സിറ്റ് യാത്രക്കാര്‍ എന്നിവര്‍ക്ക് ഗുണകരമാകുന്നതാണ് ദുരന്തനിവാരണ സുപ്രീം കമ്മിറ്റി മേധാവി ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രഖ്യാപിച്ച പുതിയ തീരുമാനങ്ങള്‍. വിദേശത്തുള്ള യു എ ഇ സ്വദേശികള്‍ക്ക് ആ രാജ്യം ആവശ്യപ്പെടുന്നില്ലെങ്കില്‍ ദുബൈയിലേക്ക് തിരിച്ചുവരാന്‍ പി.സി.ആര്‍ പരിശോധന ഇനി വേണ്ട. എന്നാല്‍, ദുബൈയിലെത്തിയാല്‍ പി സി ആര്‍ പരിശോധന നിര്‍ബന്ധമാണ്.

ചില രാജ്യങ്ങളില്‍ നിന്ന് ദുബൈയിലേക്ക് വരുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ പുറപ്പെടുന്നതിന് മുന്‍പ് പി.സി.ആര്‍ പരിശോധന നടത്തണം. ട്രാന്‍സിറ്റ് യാത്രക്കാര്‍ വരുന്ന രാജ്യം നിഷ്‌കര്‍ഷിക്കുകയാണെങ്കില്‍ പുറപ്പെടുന്നതിന് മുന്പും പി.സി.ആര്‍ പരിശോധന നടത്തേണ്ടതാണ്. സ്വദേശികള്‍, താമസ വിസക്കാര്‍, വിനോദ സഞ്ചാരികള്‍ എന്നിവര്‍ ദുബൈയില്‍ നിന്ന് പുറപ്പെടുമ്പോള്‍, അവര്‍ പോകുന്ന രാജ്യം ആവശ്യപ്പെട്ടാല്‍ മാത്രം കൊവിഡ് സര്‍ടിഫിക്കറ്റ് കൈയില്‍ കരുതുക.

പ്രാദേശിക, ഗള്‍ഫ്, രാജ്യാന്തര സ്ഥിതിവിശേഷങ്ങള്‍ കണക്കിലെടുത്താണ് സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ദുരന്ത നിവാരണ കമ്മിറ്റി പുതിയ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതെന്ന് വ്യക്തമാക്കി. കൊവിഡ് മുന്നണിപ്പോരാളികളായ ദുബൈ ഹെല്‍ത് അതോറിറ്റിയുടെ അഭ്യര്‍ഥന പ്രകാരമാണ് പുതിയ തീരുമാനങ്ങള്‍. യാത്രക്കാരുടെ ആരോഗ്യ സുരക്ഷക്കാണ് ഏറ്റവും പ്രാധാന്യമെന്നും വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments