ദുബായ് :മൂന്ന് വർഷത്തെ സ്തുത്യർഹ സേവനം പൂർത്തിയാക്കി മൊറോക്കോയിലേക്ക് സ്ഥലം മാറി പോവുന്ന ഇന്ത്യൻ കോൺസുലേറ്റ് വക്താവും കോൺസലുമായ ശ്രീ നീരജ് അഗ്രവാളിന് വേൾഡ് മലയാളീ കൌൺസിൽ മിഡിൽ ഈസ്റ്റ് റീജിയൻ ആദരവും യാത്രയയപ്പും നൽകി. ഔദ്യോഗിക കാലഘട്ടത്തിൽ പ്രത്യേകിച്ചും കോവിഡ് പ്രതിസന്ധി സൃഷ്‌ടിച്ച സാഹചര്യൽ ഇന്ത്യൻ സമൂഹത്തിന് ശ്രദ്ധേയമായ സേവനങ്ങളും ആശ്വാസവും നൽകുന്നതിൽ പ്രധാന പങ്കു വഹിച്ചിരുന്നു ശ്രീ നീരജ് അഗ്രവാൾ.

വേൾഡ് മലയാളീ കൌൺസിൽ മിഡിൽ ഈസ്റ്റ് റീജിയൻ പ്രസിഡന്റ് ശ്രീ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി ശ്രീ. സന്തോഷ് കേട്ടെത്ത്, ട്രഷറർ ശ്രീ. രാജീവ് കുമാർ, വൈസ് പ്രസിഡന്റ് (അഡ്മിൻ) ശ്രീ. വിനീഷ് മോഹൻ എന്നിവർ ഇന്ത്യൻ കോൺസുലേറ്റിലെ ഓഫീസിൽ എത്തിയായിരുന്നു യാത്രയയപ്പ് നൽകിയത്. വേൾഡ് മലയാളി കൗൺസിൽ കുടുംബത്തിൽ നിന്നുള്ള അഭിനന്ദനത്തിന്റെ പ്രതീകമായി അദ്ദേഹത്തിന് ഒരു മെമന്റോ സമ്മാനിച്ചു.

കാൻസറിനെക്കുറിച്ചു ശ്രീ സന്തോഷ് കെട്ടെത്ത് എഴുതിയ പുസ്തകത്തിന്റെ കൈയെഴുത്തുപ്രതി നീരജ് അഗ്രവാളിന് കൈമാറി