THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, November 28, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Gulf പിറന്നയുടന്‍ ഡോക്ടറുടെ മാസ്‌ക് മാറ്റുന്ന നവജാതശിശു

പിറന്നയുടന്‍ ഡോക്ടറുടെ മാസ്‌ക് മാറ്റുന്ന നവജാതശിശു

ദുബായ്: ലോകരാജ്യങ്ങളെ കീഴടക്കിയ കോവിഡ് എന്ന് മഹാമാരിയില്‍ നിന്ന് രക്ഷ നേടാന്‍ എല്ലാവരും മാസ്‌ക് ധരിച്ചും കൈകഴുകിയും ശീലമായി. ഇതിനിടെ പ്രതീക്ഷയുടെ അടയാളമായി കണ്ട് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ് ഒരു ഡോക്ടര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രം. യു.എ.ഇയിലുള്ള ഗൈനക്കോളജിസ്റ്റായ ഡോ. സമീര്‍ ചിയാബാണ് ഡോക്ടറുടെ മുഖത്തെ മാസ്‌ക് വലിച്ചുമാറ്റുന്ന നവജാത ശിശുവിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്.

പിറന്ന വീണ ഉടനെ ചിരിച്ചുകൊണ്ട് മാസ്‌ക് വലിച്ചുമാറ്റുന്ന ശിശു മാസ്‌ക് എല്ലാം മാറ്റി മഹാമാരി മുക്തമായ സാധാരണ ജീവിതത്തിലേക്കുള്ള പ്രതീക്ഷയാണ് നല്‍കുന്നതെന്ന കുറിപ്പോടെയാണ് സമീര്‍ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. നിരവധിയാളുകളാണ് ചിത്രം 2020ന്റെ യഥാര്‍ത്ഥമുഖമാണ് എന്ന കുറിപ്പോടെ പങ്കുവച്ചിരിക്കുന്നത്.

മാസ്‌കും സാമൂഹ്യ അകലം പാലിക്കലുമെല്ലാം അസ്വസ്ഥരാക്കുന്ന മനുഷ്യര്‍ക്ക് പ്രതീക്ഷയുമായി പിറന്ന കുഞ്ഞെന്നാണ് ഒരാള്‍ ചിത്രത്തേക്കുറിച്ച് പറയുന്നത്. നിലവിലെ സാഹചര്യങ്ങളില്‍ ആര്‍ക്കും ബന്ധിപ്പിക്കാന്‍ പറ്റുന്ന ഒന്നായാണ് ചിത്രത്തെ നിരീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments