മനാമ: ഇന്ത്യയില്‍ നിന്ന് ബഹ്റൈനിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുറയുമെന്ന് സൂചന. കോവിഡ് വ്യാപനത്തോടെ നിര്‍ത്തിവെച്ചിരുന്ന വിമാന സര്‍വീസ് പുനരാരംഭിക്കുകയും കൂടുതല്‍ വിമാന കമ്പനികള്‍ സര്‍വീസ് ആരംഭിക്കുകയും ചെയ്തതോടെയാണ് വിമാന യാത്രാ നിരക്ക് കുറഞ്ഞേക്കുമെന്നുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഇതോടെ കോവിഡ് വ്യാപനത്തിനിടെ ഇന്ത്യയിലെത്തി ബഹ്റൈനിലേക്ക് മടങ്ങിനിരിക്കുന്നവര്ക്ക് യാത്രാച്ചെലവില്‍ ചെറിയ ആശ്വാസവും ലഭിക്കും.
എമിറേറ്റ്സും ഫ്ലൈ ദുബായിയും ദുബായ് വഴിയുള്ള കണക്ഷന് സര്‍വീസ് നടത്താന്‍ തുടങ്ങിയതോടെ ഫ്ലൈ ദുബായില്‍ വരുന്നവര്‍ക്ക് ദുബായ് വിസ വേണമെന്ന ചട്ടം നേരത്തെ നിലനിന്നിരുന്നു. എന്നാല്‍ പിന്നീട് ഇത് പരിഷ്കരിക്കുകയായിരുന്നു. നവംബര്‍ 19 മുതല്‍ എയര്‍ അറേബ്യയും ബഹ്റൈനിലേക്ക് കണക്ഷന് വിമാന സര്‍വീസ് ആരംഭിക്കും. എല്ലാ ആഴ്ചകളിലും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ഷാര്‍ജയില്‍ നിന്ന് ബെ്രെഹനിലേക്കാണ് സര്‍വീസ് നടത്തുന്നത്.
കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ നിന്ന് ഇതേ ദിവസങ്ങളില്‍ എയര്‍ അറേബ്യ ഷാര്‍ജയിലേക്ക് വിമാന സര്‍വീസ് നടത്തുന്നുണ്ട്. 100 ദീനാറിനടുത്താണ് ടിക്കറ്റ് നിരക്കായി നിശ്ചയിച്ചിട്ടുള്ളത്. ഫ്ലൈ ദുബായും ഇതേ നിരക്കാണ് ടിക്കറ്റിന് നിശ്ചയിച്ചിട്ടുള്ളത്. ഷാര്‍ജയിലെത്തി പത്ത് മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് ബഹ്റൈനിലേക്ക് മടങ്ങാന്‍ സാധിക്കുക എന്നതാണ് പ്രവാസികളെ സംബന്ധിച്ചുള്ള പ്രശ്നം. ബഹ്റൈനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയില്‍ ഈ കാത്തിരിപ്പ് രണ്ട് മണിക്കൂറായി ചുരുങ്ങുകയും ചെയ്യും.
എല്ലാ ആഴ്ചകളിലും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ഷാര്‍ജയില്‍ നിന്ന് ബെ്രെഹനിലേക്കാണ് സര്‍വീസ് നടത്തുന്നത്. കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ നിന്ന് ഇതേ ദിവസങ്ങളില്‍ എയര്‍ അറേബ്യ ഷാര്‍ജയിലേക്ക് വിമാന സര്‍വീസ് നടത്തുന്നുണ്ട്. 100 ദീനാറിനടുത്താണ് ടിക്കറ്റ് നിരക്കായി നിശ്ചയിച്ചിട്ടുള്ളത്. ഫ്ലൈ ദുബായും ഇതേ നിരക്കാണ് ടിക്കറ്റിന് നിശ്ചയിച്ചിട്ടുള്ളത്. ഷാര്‍ജയിലെത്തി പത്ത് മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് ബഹ്റൈനിലേക്ക് മടങ്ങാന്‍ സാധിക്കുക എന്നതാണ് പ്രവാസികളെ സംബന്ധിച്ചുള്ള പ്രശ്നം. ബഹ്റൈനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയില്‍ ഈ കാത്തിരിപ്പ് രണ്ട് മണിക്കൂറായി ചുരുങ്ങുകയും ചെയ്യും.
ബുധനാഴ്ച വരെയും കോഴിക്കോട് നിന്ന് ബഹ്റൈനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ 29, 992 രൂപയായിരുന്നു ഈടാക്കിയിരുന്നത്. ഏകദേശം 153 ദിനാറാണ് ഇത് വരുന്നത്. ഒറ്റയടിക്കാണ് ടിക്കറ്റ് നിരക്ക് 202 ദീനാറില്‍ നിന്ന് 153 ദീനാറിലേക്ക് എത്തുന്നത്. യാത്രക്കാരുടെ എണ്ണം കുറഞ്ഞതാണ് ഇതിനുള്ള കാരണമെന്നാണ് കരുതുന്നത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ 2021ലെ ഷെഡ്യൂളൂം ഉടന്‍ തന്നെ പുറത്തുവരും.