മനാമ: ബഹ്‌റൈനില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പിഴ നാല് ഇരട്ടിയായി വര്‍ധിപ്പിച്ചു. നിലവില്‍ അഞ്ച് ദിനാറുണ്ടായിരുന്ന പിഴ തുക 20 ദിനാറായി ഉയര്‍ത്തി. ആഭ്യന്തര മന്ത്രി ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫയാണ് ഇതുസംബന്ധിച്ച വിവരം അറിയിച്ചത്. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച് ഉത്തരവുണ്ടായത്.

പൊതു സ്ഥലങ്ങള്‍, വ്യാവസായിക, വാണിജ്യ സൗകര്യങ്ങള്‍, കൂടാതെ ഉപഭോക്താക്കളെയോ അപേക്ഷകരെയോ സന്ദര്‍ശകരെയോ സ്വീകരിക്കാന്‍ അനുവദിച്ചിരിക്കുന്ന മറ്റെല്ലാ സ്ഥലങ്ങളിലെയും കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ മാസ്‌ക് ധരിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു.

ഉത്തരവ് പ്രകാരം, മാസ്‌ക് ധരിക്കാത്ത എല്ലാ ലംഘനങ്ങളും രേഖപ്പെടുത്തണം, ലംഘിക്കുന്നവര്‍ക്ക് പേയ്‌മെന്റ് രസീതുകള്‍ നല്‍കണം. ബഹ്‌റൈനില്‍ പൊതുസ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും മാസ്‌ക് ധരിക്കേണ്ടത് നിര്‍ബന്ധമാണ്. നിയമലംഘനത്തിന് പിഴ അടയ്ക്കാത്തവര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറും.