റിയാദ്: മലയാളി നേഴ്‌സിനെ സൗദിയിലെ റിയാദില്‍ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി കുമളി ആര്‍പ്പൂക്കര സ്വദേശിനിയായ സൗമ്യ നോബിള്‍ (33) ആണു മരിച്ചത്. പൊലീസെത്തി മൃതദേഹം ശുമൈസി കിങ് സഊദ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. റിയാദ് ഖുറൈസ് റോഡിലെ അല്‍ ജസീറ ആശുപത്രിയില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി സ്റ്റാഫ് നേഴ്‌സ് ആയി ജോലി ചെയ്തു വരികയായിരുന്നു.

ഭര്‍ത്താവ്: നോബിള്‍. മകന്‍: ക്രിസ് നോബിള്‍ ജോസ്. ഇരുവരും നാട്ടിലാണ്. ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. റിയാദ് കെ എം സി സി മലപ്പുറം ജില്ലാ വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ശറഫ് പുളിക്കല്‍, റാശിദ് ദയ, റിയാസ് തിരൂര്‍ക്കാട് എന്നിവരുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നത്.
