THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, December 9, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Gulf സൗദി അറേബ്യ തടവിലാക്കിയ മനുഷ്യാവകാശ പ്രവർത്തക ലൗജെയിൻ അൽ ഹദ് ലൂക്ക് ജയിൽ മോചിതയായി...

സൗദി അറേബ്യ തടവിലാക്കിയ മനുഷ്യാവകാശ പ്രവർത്തക ലൗജെയിൻ അൽ ഹദ് ലൂക്ക് ജയിൽ മോചിതയായി .

adpost

INTERNATIONAL NEWS DESK

adpost

സൗദി അറേബ്യ :സൗദി അറേബ്യ തടവിലാക്കിയ മനുഷ്യാവകാശ പ്രവർത്തകയും സ്ത്രീപക്ഷവാദിയുമായ ലൗജെയിൻ അൽ ഹദ് ലൂക്ക് പുറത്തിറങ്ങി.

തികച്ചും ന്യായമായ, ഒരു വ്യക്തിക്ക് ലഭിക്കേണ്ട അടിസ്ഥാന അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയതിന് ലെംഗിക പീഡനവും, ചാട്ടവാറടിയും, ഇലക്ട്രിക് കസേരയിലിരുന്ന് വൈദ്യുതാഘാതവും ഉൾപ്പെടെ ഏല്‍ക്കേണ്ടി വന്ന വനിതയാണ് ലൗജെയിൻ.

മാറ്റത്തിന് വേണ്ടി പ്രക്ഷോഭം നടത്തി, വിദേശ അജണ്ടകൾ രാജ്യത്ത് നടപ്പിലാക്കാൻ ശ്രമിച്ചു, ഇന്റർനെറ്റ് ഉപയോഗിച്ച് ക്രമസമാധാനം തകർക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അഞ്ചു വർഷവും എട്ട് മാസവും തടവുശിക്ഷ സൗദി തീവ്രവാദ കോടതി വിധിച്ചത്. വിട്ടയക്കാൻ ഉപാധികൾ മുന്നോട്ടുവെച്ച് ഭരണകൂടം മുന്നോട്ട് വന്നപ്പോൾ അതിനൊന്നും വഴങ്ങാതെ വീണ്ടും ക്രൂര പീഡനങ്ങൾ ഏറ്റുവാങ്ങി പേരാട്ടം തുടർന്ന വനിത കൂടിയാണ് അവർ. 2013 – മുതൽ സൗദിയുടെ അധികാര കേന്ദ്രങ്ങളിൽ ഇരിപ്പിടമുറപ്പിച്ച മുഹമ്മദ് ബിൻ സൽമാന്റെ കണ്ണിലെ കരടയായിരുന്നു.

സൗദിയിലെ പുരുഷാധിപത്യത്തിനെതിരെ ശബ്ദമുയർത്തിയ ലൗജെയിൻ, വനിതകൾക്ക് വാഹനമോടിയ്ക്കാനുളള അനുവാദം നേടിയെടുക്കുന്നതിനായി സജീവമായ പ്രവർത്തനങ്ങളിലും സ്ത്രീക്ക് പുരുഷ അകമ്പടി, അഥവാ മെയിൽ ഗാർഡിയൻ ഉണ്ടാകണമെന്ന നിയമത്തിനെതിരെയും പ്രവർത്തിച്ചിരുന്നു. തുടർന്ന്, 2019 – ൽ മാത്രമാണ് സ്ത്രീകൾക്ക് പുരുഷ രക്ഷാകർത്താവിന്റെ അനുവാദമില്ലാതെ പാസ്‌പോർട്ടിന് അപേക്ഷിക്കാനും വിവാഹം രജിസ്റ്റർ ചെയ്യാനും ഡിവോഴ്‌സ് ചെയ്യാനുമുള്ള അവകാശം ഭാഗികമായെങ്കിലും സൗദിയിൽ ലഭിച്ചത്.

2014 – ൽ യു.എ.ഇയിൽ നിന്നും അന്താരാഷ്ട്ര ലൈസൻസ് സ്വന്തമാക്കിയ ലൗജെയിൻ സൗദി അറേബ്യൻ നിരത്തുകളിലൂടെ വാഹനം ഓടിക്കാൻ ശ്രമിച്ചതിന് 73 ദിവസം തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇക്കാലത്ത് ലോകത്ത് സ്ത്രീകൾക്ക് വാഹനമോടിക്കാൻ പാടില്ലെന്ന നിയമമുള്ള ഒരേയൊരു രാജ്യം സൗദി അറേബ്യയായിരുന്നു.

2015 – ൽ, സൗദി സ്ത്രീകൾക്ക് വോട്ടവകാശവും മത്സരിക്കാനുള്ള അവകാശവും ലഭിച്ച ആദ്യ മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും അവരുടെ പേര് ഒരു കാരണവും കാണിക്കാതെ തള്ളുകയായിരുന്നു.

ദേശീയ സുരക്ഷയുടെ കാരണങ്ങൾ പറഞ്ഞ് 2018 – മെയിലാണ് കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ നിന്നും ബിരുദമെടുത്ത ലൗജെയിനെ തടവിലാക്കുന്നത്. അന്താരാഷ്ട്രതലത്തിൽ ഐക്യരാഷ്ട്രസഭ, ആംനെസ്റ്റി ഇന്റർനാഷണൽ തുടങ്ങി അനേകം സംഘടനകൾ സൗദിയോട് ലൗജെയിനെ വിട്ടയക്കാൻ ആവശ്യപ്പെട്ടിരുന്നു.

കടുത്ത നിയന്ത്രണങ്ങളോടെയാണ് സൗദി ലൗജെയിനെ വിട്ടയച്ചിരിക്കുന്നത്. സ്വാതന്ത്ര്യത്തിൽ കുറഞ്ഞ് മറ്റൊന്നും ലഭിക്കുന്നതുവരെ അവർ മോചിതയായി എന്ന് പറയാൻ കഴിയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com