സന: യെമനിൽ ഒമ്പത് മാസത്തോളമായി ഹൂതി വിമതരുടെ പിടിയിലായിരുന്ന 14 ഇന്ത്യക്കാരെ വിട്ടയച്ചു. ഇവരിൽ രണ്ടു മലയാളികളും ഉൾപ്പെടുന്നു. ഇന്ത്യന്‍ എംബസിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് മോചനം. ഒമാനില്‍ നിന്ന് സൌദിയിലേക്ക് പോവുന്നതിനിടെ ഫെബ്രുവരി 14നാണ് വടകര സ്വദേശി പ്രവീണും വിഴിഞ്ഞത്തുള്ള മുസ്തഫയും അടങ്ങുന്ന സംഘത്തെ ഹൂതി വിമതര്‍ തടവിലാക്കുന്നത്. 14 ഇന്ത്യക്കാരടക്കമുള്ള 20 പേരാണ് ഹൂതി വിമതരുടെ പിടിയിലായത്.

ഏഴ് മഹാരാഷ്ട്ര സ്വദേശികളും രണ്ട് തമിഴ്നാട്ടുകാരും യു.പി, ബംഗാൾ, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരുമാണ് രണ്ടു മലയാളികളെ കൂടാതെ സംഘത്തിലുണ്ടായിരുന്നത്. അഞ്ച് ബംഗ്ലാദേശികളും ഒരു ഈജിപ്തുകാരനും സംഘത്തിലുണ്ടായിരുന്നു. യെമൻ തലസ്‌ഥാനമായ സനയിലെ പ്രാദേശിക എംബസി ഓഫീസർ ഇന്ത്യയിലേക്ക് സുരക്ഷിതമായി മടങ്ങിവരുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നുണ്ട്.

ഹൂതികളുടെ പിടിയിൽ അകപ്പെട്ട ഇന്ത്യക്കാരുടെ പേരുകൾ: –
1) മോഹൻ രാജ്; 2) മൻരാജ്; 3) പ്രവീൺ താമകരാന്തവിഡ; 4) തൻമി രാജേന്ദിര; 5) എസ് കെ ഹിരോൺ; 6) വകങ്കർ അഹമ്മദ് അബ്ദുൽ ഗഫുൽ; 7) ഗവാസ് ചേതൻ ഹരി ചന്ദ്ര; 8) സഞ്ജീവ് കുമാർ; 9) ലോഹർ നൈൽസ് ധ്നാജി; 10) ലോഹർ സന്ദീപ് ബാലു; 11) അബ്ദുൾ വഹാബ് മുസ്തബ; 12) ജീവരാജ് ദാവൂദ് മൊഹാദ് ; 13) വില്യം നിക്കാംഡൻ; 14) സാരി ഫൈറോസ് നസ്‌റുഡൻ.