ജിദ്ദ: സൗദി മന്ത്രാലയങ്ങളിലെ 71 ഉദ്യോഗസ്ഥര്‍ അഴിമതി കേസില്‍ അറസ്റ്റില്‍. കേസില്‍ ആരോഗ്യം, കാലാവസ്ഥ നിരീക്ഷണം, പരിസ്ഥിതി, മുനിസിപ്പല്‍, ഗ്രാമകാര്യവകുപ്പുകളിലെ ഉദ്യോഗസ്ഥരുമാണുള്ളത്. ലക്ഷക്കണക്കിന് റിയാല്‍, വിമാന ടിക്കറ്റ്, ഹോട്ടല്‍ ബില്ലുകള്‍, കാറുകളും ഉദ്യോഗസ്ഥര്‍ കൈപ്പറ്റുകയും ബന്ധുക്കള്‍ക്ക് കമ്പനിയില്‍ ജോലി നല്‍കുകയും ചെയ്്തുവെന്നതാണ് കുറ്റം. സൗദിയിലെ കണ്‍ട്രോള്‍ ആന്റി കറപ്ഷന്‍ കമ്മീഷനാണ് വിവരം പുറത്തു വിട്ടത്.
