THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, June 12, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news അബുദാബിയില്‍ ഗ്രീന്‍പാസ് പ്രോട്ടോകോള്‍ നിര്‍ബന്ധമാക്കുന്നു

അബുദാബിയില്‍ ഗ്രീന്‍പാസ് പ്രോട്ടോകോള്‍ നിര്‍ബന്ധമാക്കുന്നു

അബുദാബി: അബുദാബിയില്‍ ഈമാസം 15 മുതല്‍ ഗ്രീന്‍പാസ് പ്രോട്ടോകോള്‍ നിര്‍ബന്ധമാക്കും. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് ഇത്. റെസ്റ്റോറന്റിലും സൂപ്പര്‍മാര്‍ക്കറ്റിലും പ്രവേശിക്കാന്‍ മൊബൈല്‍ ഫോണിലെ അല്‍ഹൊസന്‍ ആപ്പ് പച്ച നിറമായിരിക്കണം.

അബുദാബിയില്‍ 16 വയസ് പിന്നിട്ടവര്‍ക്കെല്ലാം ഗ്രീന്‍പാസ് പ്രോട്ടോകോള്‍ ബാധകമായിരിക്കും. ഷോപ്പിങ്മാളുകള്‍, വലിയ സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കാന്‍ അല്‍ഹൊസന്‍ ആപ്പ് പച്ചയാണെന്ന് കാണിക്കണം. റെസ്റ്ററന്റുകള്‍, കഫേകള്‍, ജിമ്മുകള്‍, സിനിമാശാലകള്‍, മ്യൂസിയങ്ങള്‍, ബീച്ചുകള്‍ എന്നിവിടങ്ങളിലെല്ലാം ഇത് ബാധകമാണ്.

വാക്‌സിനേഷന്റെയും പി.സി.ആര്‍ പരിശോധനയുടെയും അടിസ്ഥാനത്തിലാണ് ഓരോരുത്തരുടെയും മൊബൈല്‍ ആപ്ലിക്കേഷനില്‍ പച്ച നിറം ലഭിക്കുക. കഴിഞ്ഞദിവസം ഈ പ്രോട്ടോകോളിന് യു.എ.ഇ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയെങ്കിലും ആദ്യമായി നടപ്പാക്കുന്നത് അബുദാബി എമിറേറ്റാണ്.

രണ്ട് ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി 28 ദിവസം പിന്നിട്ട ശേഷം നടത്തുന്ന പി. സി.ആര്‍ ടെസ്റ്റില്‍ നെഗറ്റീവ് ആകുന്നവര്‍ക്കാണ് 30 ദിവസം തുടര്‍ച്ചായി ആപ്പ് പച്ചനിറമാവുക. മറ്റുള്ളവര്‍ക്ക് 14 മുതല്‍ മൂന്ന് ദിവസം മാത്രമേ പച്ചനിറം ലഭിക്കൂ.

ആര്‍ക്കെല്ലാമാണ് ആപ്പില്‍ പച്ചനിറം ലഭിക്കുക

രണ്ടു ഡോസ് വാക്‌സിന്‍ എടുത്ത് 28 ദിവസം കഴിഞ്ഞവര്‍ക്ക് 30 ദിവസം പച്ച തെളിയും (ഏഴ് ദിവസം E എന്ന ഇംഗ്ലീഷ് അക്ഷരവും തെളിയും)

രണ്ട് ഡോസ് വാക്‌സിനെടുത്ത് 28 ദിവസം കഴിയാത്തവര്‍ക്ക് 14 ദിവസം പച്ച തെളിയും

ആദ്യ ഡോസ് സ്വീകരിച്ച് രണ്ടാം ഡോസിന് കാത്തിരിക്കുന്നവര്‍ക്ക് ഏഴു ദിവസം പച്ച നിറം തെളിയും

ആദ്യ ഡോസ് സ്വീകരിച്ച് 48 ദിവസം പിന്നിട്ടവര്‍ക്ക് മൂന്നു ദിവസം പച്ച തെളിയും

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments