THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ഗ്രീന്‍ ലിസ്റ്റ് പരിഷ്‌കരിച്ച് അബുദാബി: ഇന്ത്യ പുറത്ത്

ഗ്രീന്‍ ലിസ്റ്റ് പരിഷ്‌കരിച്ച് അബുദാബി: ഇന്ത്യ പുറത്ത്

അബുദാബി: ക്വാറന്റൈന്‍ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ ഗ്രീന്‍ പട്ടിക പരിഷ്‌കരിച്ച് അബുദാബി. സാംസ്‌കാരിക- വിനോദസഞ്ചാര വകുപ്പാണ് ഗ്രീന്‍ പട്ടിക പരിഷ്‌കരിച്ചത്. ഇതുപ്രകാരം, 23 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ഏപ്രില്‍ 25 മുതല്‍ ക്വാറന്റൈന്‍ ആവശ്യമില്ലാതെ അബുദാബിയിലേക്ക് പ്രവേശിക്കാം.

ക്യൂബ, ജപ്പാന്‍, പോര്‍ചുഗല്‍, റഷ്യ, സ്വിറ്റ്‌സര്‍ലാന്‍ഡ്, തായ് വാന്‍, തജികിസ്ഥാന്‍, യുകെ, ഉസ്ബസ്‌കിസ്ഥാന്‍ എന്നീ ഒമ്പത് രാജ്യങ്ങളെ ഗ്രീന്‍ പട്ടികയില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അബുദാബിയില്‍ എത്തിച്ചേരുന്നതിന് മുമ്പ്, എത്തിച്ചേര്‍ന്ന ദിവസം, അതിന് നാല്, എട്ട് ദിവസങ്ങള്‍ക്ക് ശേഷമുള്ള കൊവിഡ് പരിശോധന എന്നിവയെല്ലാം യാത്രക്കാര്‍ നടത്തേണ്ടതാണ്.

എല്ലാ രണ്ടാഴ്ച കൂടുമ്പോഴും അബുദാബിയിലെ സാംസ്‌കാരിക വകുപ്പ് ഗ്രീന്‍ ലിസ്റ്റ് പരിഷ്‌കരിക്കാറുണ്ട്. രാജ്യത്തെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് വിവിധ രാജ്യങ്ങളെ നീക്കം ചെയ്യുകയും ഉള്‍പ്പെടുത്തുകയും ചെയ്യും. ഗ്രീന്‍ ലിസ്റ്റില്‍ പെടാത്ത രാജ്യങ്ങളില്‍ നിന്ന് അബുദാബിയിലേക്ക് വരുന്ന ഏതൊരു യാത്രക്കാരനും വൈദ്യപരിശോധന നടത്തിയ റിസ്റ്റ്ബാന്‍ഡ് ധരിക്കുകയും പത്ത് ദിവസത്തെ ക്വാറന്റൈന്‍ പാലിക്കുകയും വേണം.നിര്‍ബന്ധിത ക്വാറന്റൈന്‍ നിബന്ധന യാത്രക്കാര്‍ പാലിക്കുന്നെന്ന് റിസ്റ്റ്ബാന്‍ഡ് ഉറപ്പാക്കുന്നു.

കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് അബുദാബി ലിസ്റ്റ് പുതുക്കിയത്. എല്ലാ ദേശീയ- ഓവര്‍സീസ് എയര്‍ലൈന്‍സ് ഉള്‍പ്പെടെ ഈ തീരുമാനം ബാധകമായിരിക്കുമെന്ന് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി പറഞ്ഞു.

രാജ്യത്തേക്ക് വരുന്നതും ഇന്ത്യയിലേക്ക് പോകുന്നതുമായ ട്രാന്‍സിറ്റ് വിമാനങ്ങളെ ഈ തീരുമാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments