ജിദ്ദ: സൗദി അറേബ്യയില്‍ വനിതാ ജഡ്ജിമാരെ നിയമിക്കുന്നു. സ്ത്രീശാക്തീകരണ ഭാഗമായാണ് വനിതകള്‍ക്ക് അവസരം നല്‍കുന്നതെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിലെ വനിതാ ശാക്തീകരണ വിഭാഗം അണ്ടര്‍ സെക്രട്ടറി ഹിന്ദ് അല്‍ സാഹിദ് പറഞ്ഞു,
നീതിന്യായ മന്ത്രാലയത്തിന് കീഴില്‍ നിരവധി വനിതകളെ നേരത്തെ നിയമിച്ചിരുന്നു. യോഗ്യതയുളള വനിതകള്‍ക്ക് അഭിഭാഷകരായും നോട്ടറിയായും സേവനം അനുഷ്ടിക്കാന്‍ അനുമതിയും നല്‍കിയിരുന്നു. നിലവില്‍ 31 ശതമാനം വനിതകളാണ് സ്വകാര്യ തൊഴില്‍ വിപണിയിലുളളത്. അതേസമയം സിവില്‍ സര്‍വീസ് രംഗത്ത് സ്വദേശി വനിതകള്‍ 39 ശതമാനത്തില്‍ നിന്ന് 41 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
