മനാമ: ബഹ്‌റൈനിൽ ജോൺസൺ ആന്റ് ജോൺസൺ സിംഗിൾ ഡോസ് കോവിഡ് -19 വാക്സിൻ അടിയന്തരമായി ഉപയോഗിക്കുന്നതിന് നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി അനുമതി നൽകി. നെതർലാൻഡിലെ ജോൺസൺ & ജോൺസന്റെ (ജെ & ജെ) ഭാഗമായ ജാൻസെൻ വാക്സിനുകളാണ് വാക്സിൻ വികസിപ്പിച്ചെടുത്തത്. അടിയന്തര ഉപയോഗത്തിനായി ബഹ്‌റൈനിൽ അംഗീകാരം നൽകുന്ന അഞ്ചാമത്തെ വാക്‌സിനാണ് ഇത്. പല രാജ്യങ്ങളിലും നടത്തിയ പഠനങ്ങളുടെ അടിസ്‌ഥാനത്തിലും ഉൽപ്പാദന കമ്പനി നൽകുന്ന എല്ലാ രേഖകളിലും എൻഎച്ച്‌ആർഎ നടത്തിയ പഠനത്തിന്റെ അടിസ്‌ഥാനത്തിലുമാണ് അനുമതി നൽകിയിരിക്കുന്നത്.
