മനാമ: ബഹ്‌റൈന്റെ 49 -മത് ദേശീയ ദിനത്തോടനുബന്ധിച്ച് 169 തടവുപുള്ളികൾക്ക് മാപ്പുനൽകി ബഹ്‌റൈൻ. രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. വിവിധ കേസുകളിൽ കോടതി ശിക്ഷിച്ച് ജയിൽ ശിക്ഷയുടെ ഒരു ഭാഗം പൂർത്തിയാക്കിയ 169 പേരെയാണ് മോചിപ്പിക്കുന്നത്.

1783 ൽ അഹമ്മദ് അൽ ഫത്തേഹ് ആധുനിക ബഹ്‌റൈൻ എന്ന അറബ്, മുസ്ലീം രാജ്യസങ്കല്പം ആവിഷ്കരിച്ചതിന്റെ സ്മരണയ്ക്കായും ഐക്യരാഷ്ട്രസഭയിലെ പൂർണ അംഗത്വം നേടിയ വാർഷികത്തിന്റെയും രാജാവിന്റെ 21 -മത് സ്‌ഥാനാരോഹണ വാർഷികത്തിന്റെയും ബഹ്‌റൈൻ ദേശീയ ദിനത്തോടനുബന്ധിച്ചാണ് രാജാവ് മാപ്പ് പ്രഖ്യാപിച്ചത്.
