ബഹ്‌റൈനിൽ മുലയൂട്ടുന്ന അമ്മമാർക്കും ഗർഭിണികൾക്കുമായി കോവിഡ് -19 വാക്സിനേഷൻ രജിസ്ട്രേഷൻ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവർക്ക് സിനോഫാർം, ഫൈസർ / ബയോ എൻടെക് എന്നീ വാക്‌സിനുകൾ തിരഞ്ഞെടുക്കാൻ മന്ത്രാലയം അനുവാദം നൽകിയിട്ടുണ്ട് . ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോളും നൽകിയ എല്ലാ ശുപാർശകളും പഠിച്ച ശേഷമാണ് തീരുമാനം.
