THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, November 28, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Gulf ബഹ്‌റൈനിൽ ഫെയ്‌സ്മാസ്ക് ധരിക്കാത്തതിന് 61,051 കേസുകൾ രജിസ്റ്റർ ചെയ്തു

ബഹ്‌റൈനിൽ ഫെയ്‌സ്മാസ്ക് ധരിക്കാത്തതിന് 61,051 കേസുകൾ രജിസ്റ്റർ ചെയ്തു

മനാമ: സാമൂഹിക അകലം ലംഘിച്ചതിന് ആഭ്യന്തര മന്ത്രാലയം 8,579 കേസുകളും ഫെയ്‌സ്മാസ്ക് ധരിക്കാത്തതിന് 61,051 കേസുകളും രജിസ്റ്റർ ചെയ്തു. കോവിഡ് -19 നടപടികൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന നടപടികൾ ബഹ്‌റൈൻ തുടരുന്നുണ്ട്. മാർച്ച് 18 വരെ മന്ത്രാലയം 7,023 ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തി. ഓപ്പറേഷൻ ആന്റ് ട്രെയിനിംഗ് അഫയേഴ്സ് പബ്ലിക് സെക്യൂരിറ്റി അസിസ്റ്റന്റ് ചീഫ് ബ്രിഗേഡിയർ ഡോ: ഹമദ് ബിൻ മുഹമ്മദ് അൽ ഖലീഫ കോവിഡ് -19 ന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള എല്ലാ മുൻകരുതൽ നടപടികളും കർശനമായി പാലിക്കാൻ പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments